തൃശ്ശൂർ: പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനായി. എഴുത്തുകാരി നവമിലതയാണ് വധു. മുളങ്കുന്നത്തുകാവിലെ വേടന്റെ വസതിയായ ‘പേൾ ഫോമി’ൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആചാരങ്ങൾ ഒഴിവാക്കി ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാർ നേരിട്ടെത്തി വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.
വേടന്റെ സഹോദരൻ ഹരി, നവമിലതയുടെ സഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവരാണ് വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടത്. വൈകിട്ട് നാല് മണിയോടെ വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വേടന്റെ വീട്ടിലെത്തി. വിവാഹത്തിന് ശേഷം പൂമലയിലെ റിസോർട്ടിൽ വെച്ച് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി പ്രത്യേക വിരുന്ന് സൽക്കാരവും ഒരുക്കിയിരുന്നു.
വ്യത്യസ്തമായ സംഗീത ശൈലിയിലൂടെയും വരികളിലൂടെയും ശ്രദ്ധേയനായ വേടന്റെ വിവാഹ വാർത്ത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇരുവരുടെയും സുഹൃത്തുക്കളും ആരാധകരും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേരുന്നുണ്ട്.
ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ 20 കോടി രൂപയുടെ സമ്മാനത്തിന് അവകാശവാദം ഉന്നയിച്ച് റിട്ട. എ.എസ്.ഐ


ഏറ്റവും വലിയ നിഗൂഢതയായ മരണവും അതിലേക്കുള്ള ദൂരവും ദാര്‍ശനിക ചര്‍ച്ചയാക്കിയ ‘മൃത്യുസൂത്രം’; പന്ത്രണ്ട് മികച്ച കഥകളുടെ സമാഹാരം ‘വീപ്പിംഗ് നീഡില്‍’; പുതുവല്സരത്തില് മലയാളത്തിന് അഭിമാന നിമിഷം; എസ് മഹാദേവന് തമ്പിയെ തേടി എത്തുന്നത് ടൈം ലെജന്‍ഡ് ഗ്രൂപ്പിന്റെ അംഗീകാരം





