കൊച്ചി: മലയാള സിനിമയുടെ പ്രിയ പ്രതിഭ ശ്രീനിവാസന് അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മാനിച്ച് ഫിലിംഫെയർ സൗത്ത് അവാർഡ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചു. ശ്രീനിവാസന്റെ അഭാവത്തിൽ ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം വിനീത് ശ്രീനിവാസൻ പങ്കുവെച്ച ഹൃദയസ്പർശിയായ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്.
തന്റെ അച്ഛന്റെ വലിയ വിജയങ്ങൾക്ക് പിന്നിലെ കരുത്തായി നിന്നത് അമ്മയാണെന്ന് വിനീത് കുറിച്ചു. പുരസ്കാര ശിൽപം നെഞ്ചോടു ചേർത്ത് പിടിച്ചിരിക്കുന്ന അമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, “വളരെയധികം വിജയിയായ ആ മനുഷ്യന്റെ പിന്നിൽ എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു; ഈ പുരസ്കാരം അമ്മയ്ക്കുള്ളതാണ്” എന്ന് വിനീത് കുറിച്ചു. ശ്രീനിവാസനൊപ്പം പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു.
ഇത്തവണത്തെ ഫിലിംഫെയർ പുരസ്കാരങ്ങളിൽ മലയാള സിനിമ വലിയ നേട്ടമാണ് കൊയ്തത്. ‘ഭ്രമയുഗ’ത്തിലെ ഗംഭീര പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ അഞ്ചു പുരസ്കാരങ്ങൾ കരസ്ഥമാക്കി. പൃഥ്വിരാജ് (മികച്ച നടൻ ക്രിട്ടിക്സ്), റഫീഖ് അഹമ്മദ് (വരികൾ), ജിതിൻ രാജ് (ഗായകൻ) എന്നിവർ ആടുജീവിതത്തിലൂടെ നേട്ടം കൈവരിച്ചപ്പോൾ, ‘കിഷ്കിന്ധാകാണ്ഡം’ മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് പുരസ്കാരം നേടി. ആസിഫ് അലിയും പൃഥ്വിരാജും മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം പങ്കിട്ടു. വിജയാരാഘവൻ (സഹനടൻ), അഭിമന്യു എസ്. തിലകൻ, മേതിൽ ദേവിക (നവാഗതർ) എന്നിവരും പുരസ്കാരത്തിന് അർഹരായി.
തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നവര്ക്കെതിരെ കമല്ഹാസന് കോടതിയിലേക്ക്! രജനീകാന്തിന്റെ വഴിയെ നിയമയുദ്ധത്തിന് ഉലഗനായകനും


ഉറ്റസുഹൃത്തിനെ കാണാൻ സുചിത്ര മോഹൻലാൽ : തൃശൂരിലെ ‘ആരംഭം’ ലൊക്കേഷനിൽ അപൂർവ സൗഹൃദ സംഗമം





