തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് കേഡറിലുള്ള 27 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. ഭരണപരമായ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രധാന മാറ്റങ്ങള്‍:
കാട്ടാക്കട: കാട്ടാക്കട എസ് ഡി ആയിരുന്ന സജീവ് കെയെ വൈക്കം എസ്ഡിയിലേക്ക് മാറ്റി. പകരം തിരുവനന്തപുരം സിറ്റി കണ്ട്രോള് റൂമിലുള്ള ഗോപകുമാര്‍ ബി കാട്ടാക്കട എസ്ഡിയാകും.
കൊട്ടാരക്കര: കൊട്ടാരക്കര എസ് ഡി സ്റ്റുവര്‍ട്ട് കീലറെ റാന്നിയിലേക്കും പകരം റാന്നി എസ്ഡി ബിനുകുമാര്‍ എം. കെയെ കൊട്ടാരക്കരയിലേക്കും മാറ്റി നിയമിച്ചു.
എറണാകുളം: എറണാകുളം സെന്‍ട്രല്‍ എസ്ഡി രാജന് കെ. അരമനയെ തിരുവനന്തപുരം സിറ്റി കണ്ട്രോള് റൂമിലേക്ക് മാറ്റി. മലപ്പുറം എസ്ഡി പ്രേമാനന്ദകൃഷ്ണന് സി. ആണ് പുതിയ എറണാകുളം സെന്‍ട്രല്‍ എസ്ഡി.
മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്ഡിയായിരുന്ന തോമസ് എ. ജെയെ എസ്എസ്ബി കോട്ടയത്തേക്കും ചിറ്റൂര്‍ എസ്ഡി അബ്ദുള്‍ മുനീര്‍ പിയെ മൂവാറ്റുപുഴയിലേക്കും മാറ്റി.
മറ്റു നിയമനങ്ങള്‍:
ഷിജു പി.എസ് (ഇടുക്കി എസ്ഡി), സിബി ടോം (കൂത്തുപറമ്പ് എസ്ഡി), ലതീഷ് വി.വി (മാനന്തവാടി എസ്ഡി), വിശ്വംഭരന് നായര്‍ വി.കെ (നിലമ്പൂര്‍ എസ്ഡി) എന്നിവര്‍ക്കും പുതിയ നിയമനം നല്കി. കണ്ണൂര്‍ സിറ്റി സി ബ്രാഞ്ചിലായിരുന്ന അഗസ്റ്റിന് ടി.എയെ പേരാമ്പ്ര എസ്ഡിയായും നാദാപുരം എസ്ഡിയായിരുന്ന കുറ്റികൃഷ്ണനെ ചിറ്റൂരിലേക്കും മാറ്റി. ഇരിട്ടി എസ്ഡി പ്രവീണ്‍ കുമാര്‍ കെ.ജിയെ നാദാപുരത്തേക്കാണ് മാറ്റിയിരിക്കുന്നത്.
സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ ഉടനടി ചുമതലയേല്‍ക്കണമെന്നും 15 ദിവസത്തിനകം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായും ആഭ്യന്തര വകുപ്പ് അറിയിച്ചു.
Also Read
വർക്കല പാപനാശത്ത് തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് തമിഴ്നാട് സ്വദേശി
വർക്കല പാപനാശത്ത് തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് തമിഴ്നാട് സ്വദേശി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.








