തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ഡെപ്യുട്ടി പോലീസ് കമ്മിഷണറായി സക്കറിയ മാത്യുവിനെ നിയമിച്ചു. ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡി സി പിയായാണ് അദ്ദേഹത്തിന്റെ നിയമനം. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ അഡ്മിനിസ്ട്രേഷൻ പോലീസ് സൂപ്രണ്ട് ആയിരുന്നു സക്കറിയ മാത്യു.
തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡി സി പി ആയിരുന്ന എം കെ സുൽഫിക്കർ അവധിയിൽ പ്രവേശിച്ചതിനെതുടർന്നാണ് ആ സ്ഥാനത്തേയ്ക്ക് സക്കറിയ മാത്യു നിയമിതനായത്.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ പോലീസ് സൂപ്രണ്ടായി പുതുതായി ഐ പി എസ് ലഭിച്ച പ്രജീഷ് തോട്ടത്തിലിനെ നിയമിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘അവഗണിച്ചവര്‍ക്കും പുച്ഛിച്ചവര്‍ക്കുമുള്ള മറുപടി’; വര്‍ഷങ്ങളുടെ ദുരിതത്തിനൊടുവില്‍ ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു





