തിരുവനന്തപുരം :എല്ലാവരും ദിനാഘോഷം നടത്തുന്നു. എന്നാൽ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിനും ഒരു ദിനം ഇരിക്കട്ടെ എന്ന് മേധാവി.എല്ലാവർഷവും ഫെബ്രുവരി 23 സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിന്റെ ദിനമായി ‘എസ് എസ് ബി ഡേ’ എന്ന പേരിൽ ആഘോഷി ക്കാൻ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ തീരുമാനം.സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് രൂപീകരിക്കപ്പെട്ട ദിനമാണിത്.
വിധി തട്ടിയെടുത്തത് ഇന്ത്യൻ നാവികന്റെ ജീവൻ; അമേരിക്ക-ഇറാൻ പോരാട്ടത്തിനിടയിൽ കപ്പലിന് നേരെ വെടിവെപ്പ്
സംസ്ഥാനത്ത് ഇത് ആദ്യമായിട്ടാണ് എസ് എസ് ബി ഡേ ആഘോഷിക്കുന്നത്.തിങ്കളാഴ്ച തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എസ് എസ് ബി ഡേ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, അഡിഷണൽ ഡി ജി പി യും ഇന്റലിജിസ് മേധാവിയുമായ പി വിജയൻ, ഉയർന്ന മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
എസ് എസ് ബി ഡേ യുടെ ഭാഗമായി ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.സെമിനാർ,ഗ്രൂപ്പ് ഡിസ്കഷൻ,കലാപരിപാടികൾ ഇതെല്ലാം മൈൻഡ് ഓഡിറ്റോറിയത്തിൽ ഉണ്ടാകും. ഒടുവിൽ ‘ബഡാ ഖാന’യും സംഘടിപ്പിച്ചിട്ടുണ്ട്.പോലീസ് ദിനം, വിജിലൻസ് ദിനം- ഇതൊക്കെ നേരത്തെതന്നെ അതത് വിഭാഗങ്ങൾ ആഘോഷിക്കുന്നുണ്ട്.അതിന്റെ കൂട്ടത്തിലാണ് ഇനി എസ് എസ് ബി ദിനവും.
കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്.തിരുവനന്തപുരത്ത് പട്ടത്താണ് ആസ്ഥാനം.


ശബരിമല കൊള്ളയില്‍ തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം ഹൈക്കോടതി സ്റ്റേ ചെയ്തു; എസ്.ഐ.ടി അപ്പീലില്‍ നോട്ടീസ്; ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കും; സര്‍ക്കാരിനും എസ് ഐ ടിയ്ക്കും താല്കാലിക ആശ്വാസം





