കൈക്കൂലി ആരോപണം: എസ്ഐമാരെ വയർലെസ്സിലൂടെ സ്ഥലം മാറ്റി റൂറൽ എസ്പി; പോലീസ് സേനയിൽ അമർഷം

തിരുവനന്തപുരം : തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്കെതിരെ സേനയിൽ അമർഷം .കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്ന 2 എസ്ഐ മാരെ വയർലെസ് സന്ദേശത്തിലൂടെ സ്ഥലംമാറ്റിയ ജില്ലാ പോലീസ് മേധാവി ജുവനപുടി മഹേഷിന്റെ നടപടിയാണ് അമർഷത്തിന് കാരണം.

നെയ്യാറ്റിൻകര സബ്ഡിഷനിൽലുള്ള പൂവാർ പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ബിനു ജസ്റ്റസ്,ജോസ് എന്നിവർക്കാണ് ഇന്ന് സ്ഥലംമാറ്റം ഉണ്ടായത്. ഇരുവരെയും രാവിലെ വയർലെസ് സന്ദേശത്തിലൂടെ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റുകയായിരുന്നു.

ആറ്റിങ്ങൽ സബ്ഡിവിഷനിലേക്കാണ് ഇരുവരെയും മാറ്റിയിട്ടുള്ളത്.ബിനു ജസ്റ്റസിനെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്കും ജോസിനെ കിളിമാനൂർ പോലീസ് സ്റ്റേഷനിലേയ്ക്കുമാണ് മാറ്റി നിയമിച്ചിരിക്കുന്നത്.

സ്ഥലംമാറ്റത്തിനുള്ള കാരണവും വയർലെസ് സന്ദേശത്തിൽ ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ഇതാണ് അസോസിയേഷൻ നേതാക്കളെ ഉൾപ്പെടെയുള്ളവരെ ചൊടിപ്പിച്ചത്.

എസ് ഐ മാർക്കെതിരെയുള്ള ആരോപണത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാകും. അഴിമതിക്കാർക്ക് ഒരു താക്കീത് എന്ന നിലയിലാണ് വയർലെസ്സിലൂടെയുള്ള സ്ഥലംമാറ്റം എന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിലപാട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.