കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകൾ ബലപ്പെടുത്തി മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. നിഷാ ജോസ് കെ മാണി പൊതുരംഗത്ത് വരണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ അതിൽ തെറ്റുപറയാനാകില്ലെന്നും അവർ മികച്ച രീതിയിൽ സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. നിഷ മത്സരിക്കുന്നതിനോട് തനിക്ക് എന്തിനാണ് എതിർപ്പെന്ന് ചോദിച്ച മന്ത്രി, സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി അന്തിമ നിലപാട് വ്യക്തമാക്കുമെന്നും കൂട്ടിച്ചേർത്തു.
മണ്ഡലം തിരിച്ചുപിടിക്കാൻ നിഷാ ജോസ് കെ മാണിയെ കളത്തിലിറക്കുന്നതിലൂടെ കൂടുതൽ സ്ത്രീ വോട്ടുകൾ സമാഹരിക്കാമെന്നാണ് കേരള കോൺഗ്രസ് (എം) കണക്കുകൂട്ടുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിലെ പൊതുപരിപാടികളിൽ നിഷ സജീവ സാന്നിധ്യമായി മാറിയിട്ടുണ്ട്. നിഷയുമായി തനിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് വ്യക്തമാക്കിയ റോഷി അഗസ്റ്റിൻ, കഴിഞ്ഞ ദിവസങ്ങളിൽ താൻ നടത്തിയ പ്രസ്താവനകളെക്കുറിച്ചുള്ള വിവാദങ്ങൾക്കും മറുപടി നൽകി. ജോസ് കെ മാണി തന്നെയാണ് പാലായിൽ മത്സരിക്കേണ്ടതെന്ന് റോഷി നേരത്തെ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് വലിയ ചർച്ചയായിരുന്നു.
ജോസ് കെ മാണി സംസാരിക്കുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി റോഷി അഗസ്റ്റിൻ നടത്തിയ ആ പ്രഖ്യാപനം നിഷയുടെ സ്ഥാനാർത്ഥിത്വം തടയാനാണെന്ന തരത്തിൽ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. എന്നാൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പാലായിൽ ജോസ് കെ മാണി തന്നെ വേണമെന്ന നിലപാടിൽ റോഷി ഉറച്ചുനിൽക്കുമ്പോഴും, നിഷയെ അനുകൂലിക്കുന്ന ഒരു വിഭാഗം പാർട്ടിയിലുണ്ടെന്ന സൂചനയാണ് മന്ത്രിയുടെ പുതിയ മയപ്പെട്ട നിലപാട് നൽകുന്നത്.
അകത്ത് പവർകട്ട്, പുറത്ത് കൊടുംചൂട്; കേരളത്തിൽ ഇപ്പോൾ പാമ്പും പവർകട്ടും മാത്രം”: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ


വിഴിഞ്ഞം അസ്മാക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍ ; ഷാജിയുടേയും ഭാര്യാ മാതവിന്റേയും മരണത്തില്‍ അന്വേഷണം.





