കൊച്ചി: നിക്ഷേപ തട്ടിപ്പ് ആരോപണം ഉയർന്ന ‘സേവ് ബോക്സ്’ ആപ്പുമായി ബന്ധപ്പെട്ട കേസിൽ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. താരത്തിന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചിരുന്ന ജയസൂര്യ, സ്ഥാപനത്തിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം.കേസുമായി ബന്ധപ്പെട്ട് ഇഡി കൊച്ചി യൂണിറ്റ് നേരത്തെ രണ്ട് തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലോ തട്ടിപ്പിലോ തനിക്ക് പങ്കില്ലെന്നും ബ്രാൻഡ് അംബാസഡർ എന്ന നിലയിലുള്ള കരാർ പ്രകാരമുള്ള പ്രതിഫലം മാത്രമാണ് കൈപ്പറ്റിയതെന്നുമാണ് താരം നൽകിയ വിശദീകരണം.
കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ നൽകാമെന്നും ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സേവ് ബോക്സ് ആപ്പ് വഴി സമാഹരിച്ചതായാണ് പരാതി. സിനിമാ താരങ്ങളുടെ സാന്നിധ്യം നിക്ഷേപകരെ ആകർഷിക്കാൻ സ്ഥാപനം ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്തട്ടിപ്പിലൂടെ സമാഹരിച്ച പണമാണ് താരത്തിന് പ്രതിഫലമായി നൽകിയതെന്ന നിഗമനത്തിലാണ് ഇഡി സ്വത്തുക്കൾ മരവിപ്പിച്ചത്. ഇത് പിന്നീട് കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങിയേക്കാം.. ജയസൂര്യയെ കൂടാതെ മറ്റ് ചില സിനിമാ പ്രവർത്തകർക്കും സ്ഥാപനവുമായി ബന്ധമുണ്ടോ എന്ന് ഇഡി പരിശോധിച്ചു വരികയാണ്.
ജയിലിൽ നിന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതുന്ന വാസു; ‘പോറ്റിയെ കേറ്റിയെ’ പാട്ടിന് രണ്ടാം ഭാഗം വരുന്നു


വിജയ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത! ‘ജനനായകന്’ ഫെബ്രുവരി 20-ന് എത്തും? സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമയുദ്ധം അവസാനിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍!





