റിയാദ്: സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ കരാർ പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. വീട്ടുജോലിക്കാർ ജോലിക്ക് ഹാജരാകാതിരുന്നാൽ 60 ദിവസത്തിനുള്ളിൽ പദവി ശരിയാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. തൊഴിലാളി ജോലി നിർത്തുകയോ ഹാജരാകാതിരിക്കുകയോ ചെയ്താൽ ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴി തൊഴിലുടമയ്ക്ക് കരാർ അവസാനിപ്പിക്കാവുന്നതാണ്.
രണ്ട് വർഷത്തിൽ താഴെ സേവനമുള്ളവർ: സൗദിയിലെത്തി രണ്ട് വർഷം തികയാത്ത തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയും ആ വിവരം തൊഴിലുടമ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്താൽ, 60 ദിവസത്തിനകം അവർ രാജ്യം വിടണം. ഇവർക്ക് സൗദിയിൽ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാൻ അനുവാദമുണ്ടാകില്ല.സൗദിയിൽ രണ്ട് വർഷത്തിലധികം സേവനം പൂർത്തിയാക്കിയവരാണെങ്കിൽ, 60 ദിവസത്തിനകം രാജ്യം വിടുകയോ അല്ലെങ്കിൽ പുതിയ സ്പോൺസറിലേക്ക് ജോലി മാറ്റുകയോ ചെയ്യണം.
നിശ്ചിത 60 ദിവസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കാത്ത തൊഴിലാളികളെ നിയമവിരുദ്ധമായി ഒളിച്ചോടിയവരായി കണക്കാക്കും. ഇവർക്കെതിരെ പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ ഉണ്ടാകും.തൊഴിൽ കരാർ അവസാനിപ്പിക്കുന്ന പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും തൊഴിൽ വിപണിയിലെ തർക്കങ്ങൾ കുറയ്ക്കാനുമാണ് ഈ നീക്കം. ഗാർഹിക തൊഴിലാളികളും തൊഴിലുടമകളും മുസാനിദ് പ്ലാറ്റ്ഫോം വഴി കൃത്യമായ വിവരങ്ങൾ കൈമാറണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യുഎസ് ‘ഗോൾഡ് കാർഡ് വിസ’: ആദ്യ കാർഡ് കൊമേഴ്സ് സെക്രട്ടറിക്ക് കൈമാറി; പദ്ധതിയിൽ വൻ കുതിപ്പ്





