തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയൻ പ്രവർത്തനം അസാധുവാക്കിക്കൊണ്ടുള്ള വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിലവിലെ യൂണിയന് കാലാവധി പൂർത്തിയാകും വരെ ഔദ്യോഗികമായി തുടരാമെന്ന് കോടതി വ്യക്തമാക്കി. വിസിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന യൂണിയന്റെ വാദം ശരിവെച്ചുകൊണ്ടാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ.
സർവകലാശാലാ കലോത്സവം നടത്തുന്നതിലെ തടസ്സങ്ങൾ നീക്കുക, കായിക താരങ്ങൾക്ക് ടി.എ (യാത്രപ്പടി) അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം പത്തിന് എസ്എഫ്ഐ വിസിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സമരത്തിന് പിന്നാലെയാണ് പുതിയ യൂണിയൻ തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിച്ചുകൊണ്ട് വിസി ഉത്തരവിറക്കിയത്. ഇതോടെ നിലവിലെ യൂണിയൻ അസാധുവാകുന്ന സാഹചര്യമുണ്ടാകുകയായിരുന്നു. ഇതിനെതിരെയാണ് യൂണിയൻ ഭാരവാഹികൾ നിയമപോരാട്ടം നടത്തിയത്.
ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട യൂണിയന് അതിന്റെ നിശ്ചിത കാലാവധി പൂർത്തിയാക്കാൻ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.വിസിയുടെ ഭാഗത്തുനിന്നുണ്ടായ പെട്ടെന്നുള്ള നീക്കം സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്ന സൂചനയാണ് കോടതി നൽകിയത്. സമരത്തെ തുടർന്നുള്ള നടപടികൾ ഭരണഘടനാപരമായ രീതിയിലല്ലെങ്കിൽ അത് നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് വിഷുക്കൈനീട്ടം; ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം മാർച്ച് 31-ന് ആരംഭിക്കും; ഈ മാസം ലഭിക്കുക 4000 രൂപ
ഹൈക്കോടതി വിധി പുറത്തുവന്നതോടെ സർവകലാശാലയും വിദ്യാർത്ഥി യൂണിയനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളിൽ ക്യാമ്പസിൽ ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും


കൊലക്കേസ് പ്രതികള്‍ക്ക് ആയിരം ദിവസം പരോള്‍! സഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധം; സ്പീക്കര്‍ക്കെതിരെ വി.ഡി. സതീശന്; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി!





