കൊച്ചി : പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുള്ള ആദ്യ ബലാത്സംഗ കേസില്‍ കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതോടെ അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചു. രണ്ടാമത്തെ കേസിൽ തിരുവനന്തപുരം ജില്ലകോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മൂന്നാമത്തെ കേസിൽ അറസ്റ്റിലായി ജയിലിൽ കിടന്നശേഷമാണ് ജാമ്യം ലഭിച്ചത്.
പരാതിക്കാരിയുടെ മൊഴികള്‍ വിശദമായി പരിശോധിച്ച കോടതി, അതില്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തി. യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ചൂഷണം ചെയ്തു എന്ന പ്രോസിക്യൂഷന്‍ വാദവും, തന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതിക്കാരിയുടെ വാദവും പരിഗണിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
കര്‍ശനമായ ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 16-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം. തുടര്‍ച്ചയായ മൂന്ന് ദിവസം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ചോദ്യം ചെയ്യലിന് വിധേയനാകണം. ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാകണം, പാസ്പോർട്ട് ഹാജരാക്കണം, സംസ്ഥാനം വിട്ടുപോകാനും പാടില്ല, ഇവയാണ് വ്യവസ്ഥകൾ. ചോദ്യം ചെയ്യല്‍ നടക്കുന്ന ഈ കാലയളവില്‍ പ്രതി കസ്റ്റഡിയിലുള്ളതായി കണക്കാക്കും.
മാത്രമല്ല, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നിവയും ജാമ്യ വ്യവസ്ഥകളിൽളിൽ ഉൾപ്പെടുന്നു.
ഇരയുടെ പ്രഥമ വിവരമൊഴി പരിശോധിക്കുമ്പോൾ ഉഭയ സമ്മത പ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്ന് വ്യക്തമാകുന്നുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ നിർബന്ധിച്ചുള്ള ഭ്രൂണഹത്യ പോലെയുള്ള വിഷയങ്ങൾ കൂടുതൽ ഗൗരവത്തോടുകൂടി എടുക്കേണ്ടതുണ്ട്. അന്വേഷണത്തിലൂടെ കണ്ടെത്തേണ്ട കാര്യമാണിതെന്ന് വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്തു അതിജീവിത യും ഹൈക്കോടതിയിൽ കക്ഷി ചേർന്നിരുന്നു.പ്രോസിക്യു ഷനും മുൻകൂർ ജാമ്യത്തെ ശക്തമായി എതിർത്തു. പ്രമുഖ അഭിഭാഷകനായ എസ് രാജീവാണ് രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി ഹാജരായത്. നേരത്തെ അറസ്റ്റ് തടഞ്ഞു കോടതി ഉത്തരവിട്ടിരുന്നു. ഈ ഇടക്കാല ഉത്തരവ് പലതവണ ദീർഖിപ്പിച്ചിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസ ഗായിക ആശാ ഭോസ്ലെ അന്തരിച്ചു; വിടവാങ്ങിയത് 92-ാം വയസ്സില്‍





