പത്ത് ലക്ഷം രൂപയും 10 മൊബൈല്‍ ഫോണും! ജവഹര്‍നഗറിലെ 10 കോടിയുടെ ഭൂമി തട്ടാന്‍ കൂട്ടുനിന്ന വനിതാ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍; അന്വേഷണം കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക്!

തിരുവനന്തപുരം : തിരുവനന്തപുരം ജവഹര്‍നഗറില്‍ അമേരിക്കന്‍ മലയാളി ഡോറ അസറിയ ക്രിപ്സിന്റെ 10 കോടി രൂപ വിലമതിക്കുന്ന ഭൂമിയും വീടും തട്ടിയെടുത്ത കേസില്‍ വനിതാ സബ് രജിസ്ട്രാര്‍ കെ. ലക്ഷ്മിയുടെ അറസ്റ്റോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ആള്‍മാറാട്ടത്തിനും വ്യാജരേഖകള്‍ ചമയ്ക്കാനും ഒത്താശ ചെയ്തതിന് വനിതാ സബ് രജിസ്ട്രാര്‍ കെ. ലക്ഷ്മി വാങ്ങിയത് 10 ലക്ഷം രൂപയും 10 വിലകൂടിയ മൊബൈല്‍ ഫോണുകളുമാണെന്ന് പോലീസ് കണ്ടെത്തി.രജിസ്‌ട്രേഷന് മുന്‍പും ശേഷവും ലക്ഷ്മിയും ആധാരമെഴുത്തുകാരന്‍ മണികണ്ഠനും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് പുറത്തുവെച്ചാണ് പ്രമാണങ്ങള്‍ ഒപ്പിട്ടത്.
ഡോറയുമായി രൂപസാദൃശ്യമുള്ള വട്ടപ്പാറ സ്വദേശി വസന്തയെ ഡോറയായും, പുനലൂര്‍ സ്വദേശി മെറിനെ ചെറുമകളായും അവതരിപ്പിച്ചു.  ഡോറ (വസന്ത) തന്റെ വസ്തു ചെറുമകള്‍ക്ക് (മെറിന്‍) ഇഷ്ടദാനം നല്‍കിയതായി വ്യാജ കരാര്‍ ഉണ്ടാക്കി. തുടര്‍ന്ന് മെറിന്‍ ഈ വസ്തു അനല്‍ തമ്പിയുടെ ബന്ധുവായ ചന്ദ്രസേനന് വിറ്റതായി രേഖയുണ്ടാക്കി.
ആധാരമെഴുത്തുകാരന്‍ അനന്തപുരി മണികണ്ഠന്‍ ഈ തട്ടിപ്പിനായി വ്യവസായി അനല്‍ തമ്പിയില്‍ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റി. വസ്തുവിന്റെ കെയര്‍ടേക്കര്‍ വസ്തു നികുതി (കരം) അടയ്ക്കാന്‍ എത്തിയപ്പോഴാണ് ഭൂമി കൈമാറ്റം ചെയ്യപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ മ്യൂസിയം പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.മെറിന്റെ വ്യാജ ആധാര്‍ കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ നടത്തിയ വിരലടയാള പരിശോധനയുമാണ് തട്ടിപ്പ് സംഘത്തെ പുറത്തുകൊണ്ടുവന്നത്.
സബ് രജിസ്ട്രാര്‍ കെ. ലക്ഷ്മി,  ആധാരമെഴുത്തുകാരനും മുന്‍ ഡി.സി.സി അംഗവും അനന്തപുരി മണികണ്ഠന്‍, വ്യവസായി അനില്‍ തമ്പി, ആള്‍മാറാട്ടം നടത്തിയ വസന്ത, മെറിന്‍ എന്നിവര്‍ ഉള്‍പ്പെടെ കേസില്‍ ഇപ്പോള്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.