സൂപ്പര്‍ഹിറ്റ് ചിത്രം ധുരന്ധറിലെ ഷരാരത് ഗാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് ആ വേദന സഹിച്ച്. വെളിപ്പെടുത്തലുമായി നടി ആയിഷ ഖാന്‍

ബോളിവുഡില്‍ ആയിരം കോടിയിലധികം കളക്ട് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ധര്‍’.ചിത്രത്തിലെ ഐറ്റം സോംഗ് ആയ ‘ഷരാരത്’ എന്ന ഗാനവും വൈറലായിരുന്നു. ഇപ്പോഴിതാ ഗാനത്തിന്റെ ചിത്രീകരണ വേളയിലുണ്ടായ വൈകാരികമായ അനുഭവങ്ങളെക്കുറിച്ച് നടി ആയിഷ ഖാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ഷരാരത്’ എന്ന ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്ത് തനിക്ക് ആര്‍ത്തവമായിരുന്നുവെന്നും ആ വേദന സഹിച്ചുകൊണ്ടാണ് താന്‍ നൃത്തം ചെയ്തതെന്നും ആയിഷ ഖാന്‍ പറഞ്ഞു.

രണ്ട് ദിവസമായിരുന്നു ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ആര്‍ത്തവം കാരണം ശരീരത്തിലും മുഖത്തും നീര്‍വീക്കം ഉണ്ടായിരുന്നുവെന്നും, തന്റെ ഏറ്റവും മികച്ച രൂപത്തില്‍ ഗാനരംഗത്തില്‍ പെര്‍ഫോം കഴിയാത്തതില്‍ വിഷമമുണ്ടെന്നും താരം പറഞ്ഞു.

ഗാനരംഗം ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ താന്‍ കരഞ്ഞുപോയെന്നും നൃത്തം ചെയ്ത് ശരീരം തളരുകയും ചെയ്തു. ആര്‍ത്തവകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമുള്ള മാനസികാവസ്ഥയും അമിതമായ ക്ഷീണവും സഹിച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

യൂട്യൂബില്‍ 200 ദശലക്ഷത്തിലധികം ആള്‍ക്കാരാണ് ഗാനം കണ്ടത്. ആയിഷ ഖാനൊപ്പം ക്രിസ്റ്റല്‍ ഡിസൂസയും ഈ ഗാനരംഗത്തിലുണ്ട്.

സണ്ണി ഡിയോള്‍, രണ്‍വീര്‍ സിംഗ്, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമായിരുന്നു ‘ധുരന്ധര്‍’.അടുത്തിടെ പുറത്തിറങ്ങിയ കപില്‍ ശര്‍മ്മയുടെ ‘കിസ് കിസ്‌കോ പ്യാര്‍ കരൂം 2’ എന്ന ചിത്രത്തിലും ആയിഷ ഖാന്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.