വിജയ്ക്ക് തിരിച്ചടി; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി:’ ഒന്നരക്കോടി രൂപ’ പിഴ അടയ്ക്കണം

ചെന്നൈ: ആദായനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ തമിഴ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽനിന്ന് കനത്ത തിരിച്ചടി. ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ വിജയ് അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. 2016-17 സാമ്പത്തിക വർഷത്തെ വരുമാനം മറച്ചുവെച്ചതിനെതിരെ നൽകിയ പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു.
‘പുലി’ എന്ന സിനിമയിൽ അഭിനയിച്ചതിന് ലഭിച്ച വരുമാനത്തിൽ 15 കോടി രൂപ ആദായനികുതി റിട്ടേണിൽ കാണിച്ചില്ലെന്നാണ് വകുപ്പ് കണ്ടെത്തിയത്. വരുമാനം മറച്ചുവെച്ചതിലൂടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഒന്നരക്കോടി രൂപ പിഴ വിധിച്ചത്. എന്നാൽ ഈ പിഴ നിയമപരമായി നിലനിൽക്കില്ലെന്ന് വാദിച്ചാണ് വിജയ് കോടതിയെ സമീപിച്ചത്.
സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വിജയ്ക്ക് തന്റെ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ ലഭിച്ച ഈ വിധി തിരിച്ചടിയാണ്. നേരത്തെ ലക്ഷ്വറി കാർ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലും വിജയ് കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയിരുന്നു
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.