കൊച്ചി : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന നിര്‍ണ്ണായക തെളിവുകള്‍ എസ്.ഐ.ടിക്ക് ലഭിച്ചു. ഫേസ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് റോയിക്ക് മാത്രം പ്രവേശനം ഉറപ്പാക്കിയിരുന്ന ഓഫീസിലെ അതീവ സുരക്ഷിത മുറിയില്‍ നിന്ന് കണ്ടെടുത്ത കൈപ്പടയിലുള്ള കുറിപ്പുകളാണ് ഇപ്പോള്‍ കേസിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കുന്നത്.
കുറിപ്പുകളില്‍ നിറയുന്നത് ഭയവും ആശങ്കയും ആണെന്നാണ് സൂചന. തന്റെ ഉള്ളിലെ ചിന്തകളും വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും ഭയവുമെല്ലാം കടലാസുകളില്‍ കുറിച്ചിടുന്ന സ്വഭാവം റോയിക്കുണ്ടായിരുന്നു. ഇത്തരത്തില്‍ അദ്ദേഹം എഴുതിവെച്ച ചിതറിക്കിടന്ന നിരവധി പേപ്പര്‍ കുറിപ്പുകള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ബിസിനസ് സാമ്രാജ്യത്തിലുണ്ടായ വിള്ളലുകളും, അടുപ്പമുള്ളവരില്‍ നിന്നുള്ള തിരിച്ചടികളും ഈ കുറിപ്പുകളില്‍ വിവരിക്കുന്നുണ്ടെന്നാണ് സൂചന. ഒരു വശത്ത് ആദായനികുതി റെയ്ഡ് മുറുകുമ്പോള്‍ മറുവശത്ത് തന്നെ വിശ്വസിച്ചിരുന്നവര്‍ കൈവിടുന്നതിലെ ആത്മസംഘര്‍ഷം റോയിയുടെ വരികളില്‍ തെളിയുന്നുണ്ട്.
തിരിച്ചടിയായത് താരങ്ങളുടെ നിക്ഷേപം മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വന്‍ നിക്ഷേപങ്ങള്‍ അവര്‍ കൂട്ടത്തോടെ തിരികെ ആവശ്യപ്പെട്ടത് റോയിയെ തളര്‍ത്തി. റോയിയുമായി ഏറെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഒരു പ്രമുഖ നടന് തന്നെ നിക്ഷേപം തിരികെ വേണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹത്തെ മാനസികമായി തകര്‍ത്തു. ഈ സാമ്പത്തിക കുരുക്കുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
മറ്റു നിര്‍ണ്ണായക വിവരങ്ങള്‍:
- മരണത്തിന് മുന്‍പ് റോയി നടത്തിയ മൂന്ന് വെബ് കോളുകളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാണ്. സാധാരണ ഫോണ്‍ രേഖകളില്‍ ഇവ ലഭ്യമല്ലാത്തതിനാല്‍ യു.ആര്.എല്‍ വഴിയാണ് അന്വേഷണം.
- റോയിയുടെ മരണം സാജന് പാറയിലിന്റെ കേസുമായി താരതമ്യം ചെയ്യുന്നതിനെതിരെ നടി മായ മേനോന് രംഗത്തെത്തി. റോയി മാസങ്ങള്‍ക്ക് മുന്‍പേ ആത്മഹത്യയ്ക്ക് പ്ലാന്‍ ചെയ്തിരുന്നതായും സാജനെപ്പോലെ സര്‍ക്കാരിന്റെ ഇരയല്ല അദ്ദേഹമെന്നും മായ വ്യക്തമാക്കി.
- സിനിമാ താരങ്ങളുടെയും ബിസിനസ് പങ്കാളികളുടെയും മൊഴിയെടുക്കാന്‍ എസ്.ഐ.ടി ഉടന്‍ കൊച്ചിയിലെത്തും. കടം വാങ്ങാതെ പ്രോജക്റ്റുകള്‍ ചെയ്തിരുന്ന റോയിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷണം നടക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സോഷ്യൽ മീഡിയാ ‘വിചാരണ’ വിനയായി; ഷിംജിത മുസ്തഫയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം





