തിരുവനന്തപുരം: ബിജെപിയിലെ ഗ്രൂപ്പ് മാനേജര്‍മാരുടെ അണിയറ നീക്കങ്ങള്‍ പാളി; മേയര്‍ വി.വി. രാജേഷിനെ തളയ്ക്കാന്‍ നോക്കിയവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക ‘മധുര പ്രതികാരം’. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രവിജയം നേടിയ മേയര്‍ വി.വി. രാജേഷിനെയും 50 കൗണ്‍സിലര്‍മാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി വിരുന്നൊരുക്കുന്നത് കേരളത്തിലെ ബിജെപി നേതൃത്വത്തെപ്പോലും സ്തംഭിപ്പിച്ചിരിക്കുകയാണ്. രാജേഷിന്റെ ദേശീയ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവിന്റെ കുതന്ത്രങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ കടുത്ത മറുപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
നേരത്തെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ബിജെപി മേയറായ രാജേഷിനെ സ്വീകരണ ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാനത്തെ ഒരു നേതാവ് ചരടുവലികള്‍ നടത്തിയിരുന്നു. ഔദ്യോഗിക നടപടിക്രമങ്ങളില്‍ മേയറെ തഴഞ്ഞത് മോദിയെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കരുതപ്പെട്ടെങ്കിലും, സംഗതി കേന്ദ്രം കൃത്യമായി തിരിച്ചറിഞ്ഞു. രാജേഷിനെ വെട്ടാന്‍ നോക്കിയവര്‍ക്ക് മുന്നിലൂടെ തന്നെ അദ്ദേഹത്തെയും സംഘത്തെയും ബിജെപിയുടെ ദേശീയ മുഖങ്ങളാക്കി മാറ്റാനാണ് മോദിയുടെ പുതിയ തന്ത്രം.
ഫെബ്രുവരി 9-ന് കൗണ്‍സിലര്‍മാരുമായി കേരള എക്സ്പ്രസില്‍ പുറപ്പെടുന്ന മേയറെ കാത്തിരിക്കുന്നത് രാജ്യത്തെ വിവിധ ബിജെപി യൂണിറ്റുകളുടെ വന്‍ സ്വീകരണമാണ്. വിമാനത്തില്‍ പോകാതെ ട്രെയിന്‍ തിരഞ്ഞെടുത്തത് തന്നെ ബിജെപിയുടെ വിജയഗാഥ ദേശീയ ശ്രദ്ധയില്‍ എത്തിക്കാനാണ്. ഓരോ സ്റ്റേഷനിലും ലഭിക്കുന്ന സ്വീകരണം രാജേഷിനെ ബിജെപിയുടെ കേരളത്തിലെ ഏറ്റവും കരുത്തനായ നേതാവായി ഉയര്‍ത്തും. ഫെബ്രുവരി 13-ന് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന അത്താഴവിരുന്നില്‍ തിരുവനന്തപുരം വികസന രേഖ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
സംസ്ഥാന നേതൃത്വത്തെ പോലും മറികടന്ന് പിഎംഒ നേരിട്ട് അയച്ച ഈ ക്ഷണം കേരള ബിജെപിയിലെ ഗ്രൂപ്പ് കളിക്ക് അന്ത്യം കുറിക്കാനുള്ള സൂചനയായും കാണപ്പെടുന്നു. തന്നെ ഒറ്റപ്പെടുത്താന്‍ നോക്കിയവര്‍ക്ക് മുന്നിലൂടെ ഡല്‍ഹിയിലേക്ക് രാജകീയമായി പോകുന്ന രാജേഷ്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ നിര്‍ണ്ണായക ശക്തിയായി മാറും. ഈ അത്യപൂര്‍വ്വ ആദരം കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍മാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
രാജേഷിന്റെ ദേശീയ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവിന്റെ കുതന്ത്രങ്ങള്‍ക്കുള്ള കേന്ദ്രത്തിന്റെ കടുത്ത മറുപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മോദി ജനുവരി 23-ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ബിജെപി മേയറായ രാജേഷിനെ സ്വീകരണ ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാനത്തെ ഒരു നേതാവ് ചരടുവലികള്‍ നടത്തിയിരുന്നു. വിമാനത്താവളത്തിലെ സ്വീകരണ ലിസ്റ്റില്‍ നിന്ന് മേയറെ മാറ്റിയതും പ്രോട്ടോക്കോള്‍ തടസ്സങ്ങള്‍ നിരത്തിയതും വലിയ ചര്‍ച്ചയായിരുന്നു. ബിജെപി മേയര്‍ നരേന്ദ്ര മോദിയെ സ്വീകരിക്കുന്നത് വലിയ വാര്‍ത്തയാകുമെന്ന് കണ്ടാണ് അസൂയ മൂത്ത ഇദ്ദേഹം ചരടുവലികള്‍ നടത്തിയത്.
എന്നാല്‍, പുത്തരിക്കണ്ടം മൈതാനിയിലെ പൊതുവേദിയില്‍ രാജേഷിനെ ചേര്‍ത്തുനിര്‍ത്തിയ മോദി, കേരളത്തിലെ ‘അട്ടിമറി’ സംഘത്തിന് വ്യക്തമായ സൂചന നല്കി. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഡല്‍ഹിയിലേക്ക് പ്രത്യേക ക്ഷണം എത്തിയിരിക്കുന്നത്. വിമാനത്തില്‍ പോകാതെ ട്രെയിന്‍ തിരഞ്ഞെടുത്തത് തന്നെ ബിജെപിയുടെ വിജയഗാഥ ദേശീയ ശ്രദ്ധയില്‍ എത്തിക്കാനുള്ള തന്ത്രമാണ്. ഓരോ സ്റ്റേഷനിലും ലഭിക്കുന്ന സ്വീകരണം രാജേഷിനെ ബിജെപിയുടെ കേരളത്തിലെ ഏറ്റവും കരുത്തനായ നേതാവായി ഉയര്‍ത്തും.
സംസ്ഥാന നേതൃത്വത്തെ പോലും മറികടന്ന് പിഎംഒ നേരിട്ട് അയച്ച ഈ ക്ഷണം കേരള ബിജെപിയിലെ ഗ്രൂപ്പ് കളിക്ക് അന്ത്യം കുറിക്കാനുള്ള സൂചനയായും കാണപ്പെടുന്നു. തന്നെ ഒറ്റപ്പെടുത്താന്‍ നോക്കിയവര്‍ക്ക് മുന്നിലൂടെ ഡല്‍ഹിയിലേക്ക് രാജകീയമായി പോകുന്ന രാജേഷ്, ബിജെപിയുടെ നിര്‍ണ്ണായക ശക്തിയായി മാറും. ഈ അത്യപൂര്‍വ്വ ആദരം കേരളത്തിലെ ഗ്രൂപ്പ് മാനേജര്‍മാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചട്ടങ്ങൾ ലംഘിച്ച് എസ്.എൻ. ട്രസ്റ്റിന് 85 അധ്യാപക തസ്തികകൾ അനുവദിച്ചു; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം





