അമേരിക്ക – ഇറാന്‍ ചര്‍ച്ച മസ്‌ക്കറ്റില്‍ ; ‘ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍’ ഭീഷണിയുമായി ട്രംപ്;

വാഷിംഗ്ടണ്‍ : അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണ്ണായകമായ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഒമാന്‍ വേദിയാകുന്നു. ഈ വെള്ളിയാഴ്ച മസ്‌കറ്റില്‍ വെച്ചാണ് ചര്‍ച്ച നടക്കുക. തുര്‍ക്കിയില്‍ നടത്താനിരുന്ന ചര്‍ച്ച ഒമാന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് അങ്ങോട്ടേക്ക് മാറ്റിയത്.

നേരത്തെയും പലതവണ അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒമാന്‍ വിജയകരമായി മധ്യസ്ഥത വഹിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും വിശ്വാസമുള്ള രാജ്യം എന്ന നിലയിലാണ് ഇറാന്‍ ഒമാനെ ചര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തത്. എന്നാല്‍ വര്‍ഷങ്ങളായുള്ള വിശ്വാസക്കുറവ് ചര്‍ച്ചകളുടെ വിജയത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാന് മേല്‍ ശക്തമായ സൈനിക നീക്കം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍’ ആവര്‍ത്തിക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് കരുതപ്പെടുന്നു.

2025 ജനുവരിയില്‍ ട്രംപ് വീണ്ടും അധികാരമേറ്റതോടെയാണ് ആണവ കരാറിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായത്. കരാര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് അമേരിക്ക ഇറാനു മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.2025 ജൂണില്‍ നടന്ന ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിനിടെ അമേരിക്ക ഇറാനില്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഖത്തറിലെ യുഎസ് താവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയെങ്കിലും ആളപായമുണ്ടായിരുന്നില്ല.നിലവില്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യമാണ് മധ്യപൂര്‍വേഷ്യയിലുള്ളത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.