കടകംപള്ളിയെ വിറപ്പിച്ച ആനി അശോകൻ ഇനി ബിജെപിയിൽ; ഒപ്പം യുവനേതാക്കളുടെ പടയും

തിരുവനന്തപുരം: സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലയിലെ ശക്തനായ നേതാവും മുൻമന്ത്രിയും ഇപ്പോൾ എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ച കഴക്കൂട്ടത്തെ സിപിഎം പ്രാദേശിക നേതാവ് ആനി അ ശോകൻ ഇനി ബിജെപി യിൽ.കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റായിരുന്നു ആനി.
ആനി അശോകനോടൊപ്പം ഏതാനും ഡി വൈ എഫ് ഐ നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരിലൊരാളും ബി ജെ പി യിലെത്തിയിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ ആനി അശോകനെ സിപിഎമ്മിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.
ഡി വൈ എഫ് ഐ കൂന്തള്ളൂർ മുൻ ലോക്കൽ ഡി ഹരീഷ്, ഡി വൈ എഫ് ഐ മുൻ മേഖലാ ജോയിന്റ്സെക്രട്ടറി വി ദിലീപ്, ഡി വൈ എഫ് ഐ നേതാവായ അഖിൽ വേണു എന്നിവരാണ് ആനി അശോകനോടൊപ്പം ബിജെപിയിലെത്തിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ഇസാൻ ഹുസൈനും ബിജെപിയിൽ ചേർന്നിട്ടുണ്ട്.
കടകംപള്ളിക്കെതിരെ ആനി അശോകൻ ഉയർത്തിയ ആരോപണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത്ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.