ദിസ്പുർ: അസമിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് ഭരണകാലത്ത് അസമിലെ ഏഴ് ജില്ലകളിൽ വ്യാപകമായ നുഴഞ്ഞുകയറ്റം നടന്നുവെന്നും ഇത് സംസ്ഥാനത്തിന്റെ ജനസംഖ്യാപരമായ ഘടനയെത്തന്നെ മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.അസമിലെ ഏഴ് ജില്ലകളിൽ മാത്രം 64 ലക്ഷം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് അമിത് ഷാ അവകാശപ്പെട്ടു.
കഴിഞ്ഞ 20 വർഷത്തെ കോൺഗ്രസ് ഭരണമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും തദ്ദേശീയരായ ജനങ്ങൾ സ്വന്തം മണ്ണിൽ പിന്തള്ളപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബിജെപി ഭരണത്തിന് കീഴിൽ 1.26 ലക്ഷം ഏക്കർ ഭൂമി നുഴഞ്ഞുകയറ്റക്കാരുടെ കൈയേറ്റത്തിൽ നിന്ന് സർക്കാർ വീണ്ടെടുത്തതായി ഷാ ചൂണ്ടിക്കാട്ടി.ധേമാജിയിൽ നടന്ന പൊതുറാലിയിൽ സംസാരിക്കവെ, നുഴഞ്ഞുകയറ്റം പൂർണ്ണമായും തടയാൻ ബിജെപിയ്ക്ക് മാത്രമേ കഴിയൂ അദ്ദേഹം പറഞ്ഞു.
“നുഴഞ്ഞുകയറ്റക്കാരെ തടയാൻ ജനങ്ങൾ ആയുധമെടുക്കേണ്ടതില്ല, ഹിമന്ത ബിശ്വ ശർമ്മയുടെ സർക്കാർ ആ ജോലി ചെയ്തുകൊള്ളും. ഇതിനായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റണം.”ഒരിക്കൽക്കൂടി ബിജെപിയ്ക്ക് നിങ്ങളുടെ പിന്തുണ നൽകുക,”അമിത്ഷാ പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
പാചകവാതക ബുക്കിംഗിന് കടുത്ത നിയന്ത്രണം! ഇനി 25 ദിവസം കാത്തിരിക്കണം; വില വർദ്ധനവിന് പിന്നാലെ ഇരുട്ടടി
പാചകവാതക ബുക്കിംഗിന് കടുത്ത നിയന്ത്രണം! ഇനി 25 ദിവസം കാത്തിരിക്കണം; വില വർദ്ധനവിന് പിന്നാലെ ഇരുട്ടടി







