പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്

പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 2018-ൽ നടന്ന ഒരു പ്രതിഷേധവുമായി ബന്ധപ്പെട്ട് ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് നടപടി.
2018-ൽ ഷൊർണൂരിലെ അന്നത്തെ എംഎൽഎയ്‌ക്കെതിരെ ഉയർന്ന സ്ത്രീപീഡന ആരോപണത്തിൽ നടപടി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് സമരം നടത്തിയത്.സമരത്തിനിടെ ദേശീയപാത ഉപരോധിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ കൈയേറ്റം ചെയ്ത് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് എംപിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.
 ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും.സമാനമായ മറ്റൊരു കേസിൽ കഴിഞ്ഞദിവസം ഷാഫി പറമ്പിൽ എംപിയും കോടതിയിൽ ഹാജരായിരുന്നു. ദേശീയപാത ഉപരോധിച്ച കേസിൽ കോടതി പിരിയും വരെ തടവും പിഴയുമാണ് ഷാഫിക്ക് ശിക്ഷ ലഭിച്ചത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.