കോട്ടയം: കേരള കോണ്‍ഗ്രസിനെ ബൂര്‍ഷ്വാ പാര്‍ട്ടിയെന്ന് അധിക്ഷേപിച്ച സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന് കടുത്ത ഭാഷയില്‍ മറുപടി നല്കി ജോസ് കെ. മാണി. ഇടതു മുന്നണിയില്‍ തുടരുന്നത് പോലും ജോസ് കെ മാണി പുനരാലോചിച്ചേക്കും. കേരളാ കോണ്‍ഗ്രസ് എമ്മിനെ അപമാനിച്ചുവെന്നാണ് വിലയിരുത്തല്‍. സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസും സജീവമാണ്. യുഡിഎഫിലേക്ക് മാണിയെ എത്തിക്കാനുള്ള നീക്കം അവരും സജീവമാക്കി.
പണ്ട് കാലത്തെ സഖാക്കളെപ്പോലെ വായനാശീലമുള്ളവരല്ല ഇപ്പോഴത്തെ പല നേതാക്കളുമെന്ന് അദ്ദേഹം പരിഹസിച്ചു. കെ.എം. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം ഒരു പ്രാവശ്യമെങ്കിലും വായിച്ചിരുന്നെങ്കില്‍ അധ്വാനവര്‍ഗം ബൂര്ഷ്വയല്ലെന്ന് ഇത്തരക്കാര്‍ക്ക് മനസ്സിലായേനെയെന്നും അല്പമെങ്കിലും വായനാശീലം വളര്‍ത്തുന്നത് നല്ലതാണെന്നും ജോസ് കെ. മാണി തുറന്നടിച്ചു. കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫ് വിടാന്‍ ഒരുങ്ങിയെന്നും മന്ത്രി റോഷി അഗസ്റ്റിന് ഇടപെട്ടാണ് അത് തടഞ്ഞതെന്നുമുള്ള വര്‍ഗീസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ ഈ കടന്നാക്രമണം. ഈ ഓഡോയോയും ജോസ് കെ മാണിക്ക് നാണക്കേടുണ്ടായിട്ടുണ്ട്.
മുന്നണി മാറ്റത്തെക്കുറിച്ച് ഇതുവരെ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇടതുപക്ഷം ചേര്ത്തുപിടിച്ചവരാണെന്നും ജോസ് ഓര്‍മ്മിപ്പിച്ചു. യു.ഡി.എഫിലേക്ക് പോകാനാണ് തീരുമാനമെങ്കില്‍ പാര്‍ട്ടിയുടെ അഞ്ച് എം.എല്‍.എമാരും ഒരുമിച്ച് നില്‍ക്കുമെന്നും പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വളരെ വ്യക്തമായ സൂചനയാണ്. വേണമെങ്കില്‍ യുഡിഎഫിലേക്ക് പോകുമെന്ന സൂചന. സഭാ നേതൃത്വം ഇപ്പോഴും ജോസ് കെ മാണിയെ യുഡിഎഫിലേക്ക് മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതിനിടെയാണ് വര്‍ഗ്ഗീസിന്റെ പരിഹാസം.
2020-ല്‍ യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ സി.പി.എം സംസ്ഥാന നേതൃത്വം നല്കിയ പിന്തുണയെക്കുറിച്ചാകാം വര്‍ഗീസ് പരാമര്‍ശിച്ചതെന്നും അല്ലാതെ ഇപ്പോള്‍ പാര്‍ട്ടിയില്‍ അനാവശ്യ ചര്‍ച്ചകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരത്തില്‍ വായ്ക്കത്തോന്നിയത് വിളിച്ചുപറയുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ജോസ് കെ. മാണി, തന്റെ പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മറ്റാരെയും അനുവദിക്കില്ലെന്ന കര്‍ശന നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അടുത്ത നീക്കം നിര്‍ണ്ണായകമാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഐതിഹ്യങ്ങളെ ചരിത്രമാക്കുന്നു; സാംസ്കാരിക ഫാസിസത്തിനെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി; ഒളിയമ്പ് ബിജെപിക്കെതിരെ; കേരള മോഡല്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ പിണറായി





