പോലീസ് സ്റ്റേഷനു മുന്നിൽ ‘മദ്യപാന സദസ്സ്’; എഎസ്ഐയും 5 സിപിഒമാരും പുറത്ത്! തിരുവനന്തപുരത്ത് പോലീസിന് നാണക്കേട്

തിരുവനന്തപുരം: കഴക്കൂട്ടം സൈബർ സിറ്റി പോലീസ് സ്റ്റേഷനു മുൻപിൽ കാറിനുള്ളിൽ മദ്യപിച്ച ആറ് പോലീസുകാർക്കും സസ്പെൻഷൻ. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ആണ് സസ്പെൻഷൻ ഉത്തരവ് പുറ പ്പെടുവിച്ചത്.

സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഒരാൾ ഗ്രേഡ് എ എസ് ഐ ആണ്.ബാക്കി അഞ്ചുപേരും സിവിൽ പോലീസ് ഓഫീസർമാരും. ഇവരെല്ലാം കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്.

ഗ്രേഡ് എ എസ് ഐ ബിനു, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ,മനോജ്, രതീഷ്, അരുൺരാജ്,അരുൺ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവുണ്ട്.

ഇന്നലെയാണ് പോലീസുകാർ കാറിൽ ഇരുന്നു മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നത്.ആറുപേരും സാധാരണ വേഷത്തിൽ ആയിരുന്നു.ഒരു സ്വകാര്യ സ് കോർപ്പിയോ കാറിൽ ഇരുന്നായിരുന്നു മദ്യപാനം സ്റ്റേഷനിൽ മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ഈ കാർ. പൊതുസ്ഥലത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ ഉൾവശവും പൊതുസ്ഥലമാണെന്നാണ് നിയമവിവക്ഷ.ഇതിന്റെയ ടിസ്ഥാനത്തിൽ പൊതുസ്ഥലത്ത് മദ്യപിച്ചു എന്ന കുറ്റമാണ് ഇവർക്കെതിരെ യുള്ളത്.

വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.പൊതുസ്ഥലത്ത് മദ്യപിച്ചു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തുക.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.