നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന് ഇഖാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് ഷിജിന്റെ കൊടുംക്രൂരതകള്‍ വെളിവാക്കുന്ന ഞെട്ടിക്കുന്ന മൊഴികളാണ് പുറത്തുവരുന്നത്. ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസ്സമായതാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് അമ്മ കൃഷ്ണപ്രിയയുടെ രഹസ്യമൊഴിയില്‍ പറയുന്നു.
സംഭവദിവസം കൃഷ്ണപ്രിയയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ കുഞ്ഞ് ഉറക്കമുണര്‍ന്ന് കരഞ്ഞതാണ് ഷിജിനെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ ഷിജിന് കുഞ്ഞിനെ മടിയിലിരുത്തി കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ആഞ്ഞിടിക്കുകയായിരുന്നു. വേദനകൊണ്ട് പിടഞ്ഞ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഷിജിന് തയ്യാറായില്ലെന്നും ഏറെ നേരത്തെ അപേക്ഷയ്ക്ക് ശേഷമാണ് കൊണ്ടുപോയതെന്നും പോലീസ് പറയുന്നു.
ഷിജിന് ഒരു കൊടുംക്രിമിനലാണെന്ന് പോലീസ് വിലയിരുത്തുന്നു.നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമായ ഷിജിന്, ഇതിനായി മാത്രം പ്രത്യേക ഗ്രൂപ്പുകള്‍ നടത്തിയിരുന്നു. പല സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.
കുഞ്ഞിനോടുള്ള പക: പിതൃത്വത്തെ ചൊല്ലി സംശയം പ്രകടിപ്പിച്ചിരുന്ന ഷിജിന് കുഞ്ഞിനോട് താല്‍പ്പര്യമില്ലായിരുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ ഗര്‍ഭച്ഛിദ്രത്തിന് ഇയാള്‍ ശ്രമിച്ചിരുന്നതായി കൃഷ്ണപ്രിയയുടെ കുടുംബം ആരോപിക്കുന്നു.ഷിജിന്റെ ഫോണില്‍ കുഞ്ഞിന്റെ ഒരേയൊരു ചിത്രം മാത്രമാണ് ഉണ്ടായിരുന്നത്. അത് കുഞ്ഞിന്റെ കൈ ഒടിച്ച ശേഷം എടുത്തതാണെന്ന അമ്മയുടെ മൊഴി പോലീസിനെ ഞെട്ടിച്ചു.
ഷിജിന്റെ മാതാപിതാക്കളും സഹോദരിയും കുഞ്ഞിനെയും കൃഷ്ണപ്രിയയെയും നിരന്തരം ഉപദ്രവിച്ചിരുന്നതായി കൃഷ്ണപ്രിയയുടെ മാതാവ് പ്രഭ ആരോപിച്ചു. കുഞ്ഞിന് നല്ല ഭക്ഷണം പോലും നല്കാന് അവര്‍ തയ്യാറായിരുന്നില്ല. മരണത്തില്‍ ഷിജിന്റെ കുടുംബാംഗങ്ങളെയും പ്രതിയാക്കണമെന്ന ആവശ്യം ശക്തമാണ്.


‘പ്രോജക്ട് സീറോ’ പ്രഖ്യാപനത്തിന് പിന്നാലെ വേട്ട; ‘ഡിവൈഎസ്പി അച്ചൻ അനിൽ’ കൈക്കൂലി കേസിൽ വിജിലൻസ് കെണിയിൽ
ആന്‍ഡമാന്‍ വനത്തില്‍ തൃക്കാക്കര പോലീസിന്റെ മിന്നല്‍ ഓപ്പറേഷന്; 20 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി മുങ്ങിയ ബംഗാള്‍ സ്വദേശികള്‍ കുടുങ്ങി; അതിസാഹസികമായി പ്രതികളെ പിടികൂടി കേരള പോലീസ്




