എ.ടി സ്‌പേസ് വിവാദത്തില്‍! പുസ്തകത്തിനെതിരെ എം.ടിയുടെ മക്കളായ സിതാരയും അശ്വതിയും; കുടുംബത്തിന്റെ അനുവാദം ആവശ്യമില്ലെന്ന് ദീദി ദാമോദരന്‍

കോഴിക്കോട് : മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ പുസ്തകം പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. എം.ടിയുടെ മക്കളായ സിതാര ഗിര്‍മെയും അശ്വതി വി. നായരും പുസ്തകത്തിനെതിരെ രംഗത്തെത്തി.

ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്നെഴുതിയ ‘എംറ്റി സ്പേസ്- ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകം എം.ടിയെ തേജോവധം ചെയ്യാനുള്ളതാണെന്ന് മക്കള്‍ ആരോപിക്കുന്നു.കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് പുസ്തകം എഴുതിയത്. പണത്തിനും പ്രശസ്തിക്കും വേണ്ടി അന്തരിച്ച പിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സിതാരയും അശ്വതിയും മുന്നറിയിപ്പ് നല്‍കി.

എം.ടി മരിച്ച് ഒരു വര്‍ഷത്തിന് ശേഷം ഇത്തരമൊരു പുസ്തകം പുറത്തിറക്കിയത് ദുരുദ്ദേശപരമാണെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത് എം.ടിയെക്കുറിച്ചുള്ള പുസ്തകമല്ലെന്നും അതിനാല്‍ കുടുംബത്തിന്റെ അനുവാദം ആവശ്യമില്ലെന്നും ദീദി ദാമോദരന്‍ പ്രതികരിച്ചു.

വിവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന പ്രമീള നായര്‍ ജീവിച്ചതിന്റെ രേഖകളൊന്നുമില്ലാതെ തമസ്‌കരിക്കപ്പെട്ടു. അവര്‍ക്ക് അര്‍ഹമായ ഇടം നല്‍കാനാണ് പുസ്തകത്തിലൂടെ ശ്രമിച്ചത്. പുസ്തകം വായിക്കാത്തവരാണ് വിവാദമുണ്ടാക്കുന്നതെന്നും അവര്‍ പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.