തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന് ഇഖാന്‍ മരിച്ച സംഭവത്തില്‍ നാടിനെ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് പിതാവ് ഷിജിന് പോലീസിന് മുന്നില്‍ സമ്മതിച്ചു.
കുട്ടിയെ മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചുവെന്ന് ഷിജിന് പോലീസിനോട് സമ്മതിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് ക്രൂരമായ മര്‍ദ്ദന വിവരം പുറത്തുവന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിജിന് – കൃഷ്ണപ്രിയ ദമ്പതികളുടെ മകന് ഇഖാന്‍ കുഴഞ്ഞുവീണ് മരിച്ചത്. ബിസ്കറ്റും മുന്തിരിയും കഴിച്ചപ്പോള്‍ കുഴഞ്ഞുവീണു എന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം നല്കിയ മൊഴി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് മാതാപിതാക്കളുടെ മൊഴിയിലെ കള്ളത്തരം പുറത്തുകൊണ്ടുവന്നത്. കുഞ്ഞിന്റെ അടിവയറ്റില്‍ ശക്തമായ ചതവുകളും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു. മര്‍ദ്ദനമാണ് മരണകാരണമെന്ന് ഇത് വ്യക്തമാക്കുന്നു.
കുഞ്ഞിന്റെ കയ്യില്‍ പൊട്ടലുണ്ടായിരുന്നു. ഈ പൊട്ടലിന് മൂന്നാഴ്ചത്തെ പഴക്കമുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഒരാഴ്ച മുന്‍പ് സംഭവിച്ചതാണെന്നായിരുന്നു അമ്മ പോലീസിനോട് പറഞ്ഞിരുന്നത്.
മുണ്ടക്കൈ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; സുരക്ഷാ നിയന്ത്രണങ്ങൾക്കിടയിലും വീടുകളിലെ സാധനങ്ങൾ മോഷ്ടിക്കുന്ന സംഘം വിലസുന്നു
കുഞ്ഞ് ദീര്‍ഘനാളായി ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവ് കുടുങ്ങിയത്.


‘പ്രോജക്ട് സീറോ’ പ്രഖ്യാപനത്തിന് പിന്നാലെ വേട്ട; ‘ഡിവൈഎസ്പി അച്ചൻ അനിൽ’ കൈക്കൂലി കേസിൽ വിജിലൻസ് കെണിയിൽ




