തിരുവനന്തപുരം : തിരുവനന്തപുരം കിളിമാനൂരില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതികളെ സഹായിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. കിളിമാനൂര്‍ എസ്.എച്ച്.ഒ ബി. ജയന്, എസ്.ഐ അരുണ്‍, ജി.എസ്.ഐ ഷജിം എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
ജനുവരി നാലിന് പാപ്പാല ജംഗ്ഷനില്‍ വെച്ച് മഹീന്ദ്ര ഥാര്‍ ഇടിച്ച് രഞ്ജിത്ത് – അംബിക ദമ്പതികള്‍ മരിച്ച സംഭവത്തില്‍ തുടക്കം മുതല്‍ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.അപകടമുണ്ടാക്കിയ വാഹനം (തൊണ്ടിമുതല്‍) എം.സി റോഡിന് സമീപം അലക്ഷ്യമായി സൂക്ഷിക്കുകയും പിന്നീട് ഇത് കത്തിനശിക്കുകയും ചെയ്തു. ഇത് പ്രതികളെ രക്ഷിക്കാന്‍ പൊലീസ് മനഃപൂര്‍വ്വം ചെയ്തതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. പ്രതികള്‍ ഉന്നതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നും അവരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ആരോപണമുണ്ട്.
മാതൃദിനത്തിൽ അമ്മമാർക്ക് ആദരവുമായി ദുബായ് കിരീടാവകാശി: ‘വീട്ടമ്മ’ ഇനി മുതൽ ‘തലമുറകളുടെ ശില്പി’
രജിത്തിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ കിളിമാനൂര്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ വന്‍ പ്രതിഷേധത്തെത്തുടര്‍ന്നാണ് അന്വേഷണം വര്‍ക്കല ഡിവൈഎസ്പിക്ക് കൈമാറിയത്.
വാഹനം ഓടിച്ച പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ച ആദര്‍ശ് എന്നയാളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഇയാളെ കേസിലെ രണ്ടാം പ്രതിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടമുണ്ടാക്കിയ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.


കുഴല്‍നാടന്റെ ഓഡിയോ എഐ നിര്‍മ്മിതമോ? രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഉറപ്പില്ല; പരാതിയില്ലാതെ മന്ത്രിമാരും; ദുരൂഹത തുടരുന്നു; പ്രളയം അഴിമതി നിര്‍മ്മിതിയോ?





