കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശശി തരൂര്‍ എന്ന അതികായന്റെ കരുത്ത് ചോര്‍ത്താന്‍ ഉന്നതതലത്തില്‍ കൃത്യമായ തിരക്കഥ ഒരുങ്ങുന്നതായി സൂചന. കൊച്ചിയില്‍ നടന്ന ‘മഹാ പഞ്ചായത്ത്’ ഉദ്ഘാടന വേദിയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുലര്‍ത്തിയ നിശബ്ദതയും സംഘാടകരുടെ തന്ത്രപരമായ നീക്കങ്ങളും വിരല്‍ ചൂണ്ടുന്നത് തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിലേക്കാണ്. പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗമായിട്ടും വേദിയിലുണ്ടായിരുന്ന പ്രമുഖ നേതാക്കളെ ഒട്ടുക്കും പേരെടുത്ത് പരാമര്‍ശിച്ച രാഹുല്‍ ഗാന്ധി, തന്റെ തൊട്ടടുത്തിരുന്നിട്ടും ശശി തരൂരിന്റെ പേര് മാത്രം വിഴുങ്ങിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി. കേരളത്തിലെ കോണ്‍ഗ്രസില്‍ തരൂരിന് ഇനി വലിയ ഇടമില്ലെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ കൈമാറപ്പെട്ടത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വയനാട്ടില്‍ നടന്ന കോണ്‍ക്ലേവില്‍ തരൂരിനെ താരമായി ഉയര്‍ത്തിക്കാട്ടിയ കെ.സി. വേണുഗോപാലിന്റെ നിലപാടല്ല കൊച്ചിയില്‍ കണ്ടത്. വയനാട്ടിലെ ആവേശം പ്രതീക്ഷിച്ച് കൊച്ചിയിലെത്തിയ തരൂരിന് ലഭിച്ചത് കടുത്ത അവഗണനയായിരുന്നു. പ്രസംഗത്തിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധി ദീപാ ദാസ് മുന്‍ഷി പ്രയോഗിച്ച തന്ത്രമാണ് തരൂരിനെ വെട്ടിലാക്കിയത്.
രാഹുല്‍ ഗാന്ധി വേദിയിലെത്തിയാല്‍ പിന്നെ അദ്ദേഹം മാത്രമേ സംസാരിക്കൂ എന്നായിരുന്നു തരൂരിന് ലഭിച്ച നിര്‍ദ്ദേശം. ഇതനുസരിച്ച് രാഹുല്‍ എത്തുന്നതിന് മുന്‍പേ തരൂര്‍ പ്രസംഗം ആരംഭിച്ചെങ്കിലും അദ്ദേഹം എത്തിയ ഉടന്‍ പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍, രാഹുല്‍ വേദിയിലിരിക്കെ തന്നെ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും സംസാരിച്ചത് തരൂരിനെ മാത്രം ഒതുക്കാനുള്ള നീക്കമായിരുന്നുവെന്ന് വ്യക്തമായി.
അതുൽ കൊലക്കേസ്: ഒളിവിലായിരുന്ന പ്രതി ഷാൻ കോടതിയിൽ കീഴടങ്ങി
കെപിസിസി പ്രസിഡന്റ് മുതല്‍ താഴേത്തട്ടിലുള്ള നേതാക്കളെ വരെ അഭിസംബോധന ചെയ്ത രാഹുല്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗമായ തരൂരിനെ കണ്ടില്ലെന്നു നടിച്ചത് ബോധപൂര്‍വ്വമാണെന്നാണ് തരൂര്‍ പക്ഷം വിശ്വസിക്കുന്നത്. കേരളത്തിലെ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളില്‍ തരൂരിന് മുഖ്യപങ്കുണ്ടാകില്ലെന്ന സന്ദേശം രാഹുലിലൂടെ തന്നെ നല്കാന് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്ക് കഴിഞ്ഞു. വയനാട്ടില്‍ കൂടെക്കൂട്ടിയവര്‍ തന്നെ കൊച്ചിയില്‍ തള്ളിപ്പറഞ്ഞത് തരൂരിനെ കടുത്ത അതൃപ്തിയിലാഴ്ത്തിയിട്ടുണ്ട്.
തന്നെ പുകഴ്ത്തുന്നവര്‍ തന്നെ ചതിക്കുകയാണെന്ന തരൂരിന്റെ തിരിച്ചറിവ് കോണ്‍ഗ്രസിനുള്ളിലെ പുതിയ ഗ്രൂപ്പ് പോരുകള്‍ക്ക് വഴിമരുന്നിടും. ആഗോളതലത്തില്‍ ശ്രദ്ധേയനായ ഒരു നേതാവിനെ സ്വന്തം നാട്ടിലെ പാര്‍ട്ടി വേദിയില്‍ അവഗണിച്ചത് ദേശീയതലത്തിലും വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും.


പോലീസ് ആസ്ഥാനത്ത് വലതു കാല് വച്ച് പിണറായിയുടെ വിശ്വസ്തന് വീണ്ടും എത്തും; എംആര്‍ അജിത് കുമാറിനെ പോലീസിലേക്ക് മടക്കി കൊണ്ടു വരും. പോലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചുപണി; ഇന്റലിജന്‍സ്, വിജിലന്‍സ് മേധാവിമാര്‍ക്ക് മാറുമോ? വീണ്ടും കേരളത്തില്‍ ‘എംആര്‍’ ഭരണം





