കന്നഡ സിനിമയിലെ പുത്തന്‍ തരംഗമായ രുക്മിണി വസന്ത് തന്റെ കരിയറിനെക്കുറിച്ചും ‘കാന്താര ചാപ്റ്റര്‍ 1’-ലെ നെഗറ്റീവ് വേഷത്തെക്കുറിച്ചും പ്രതികരിച്ചു. ‘സപ്ത സാഗരദാച്ചേ എല്ലോ’ എന്ന ചിത്രത്തിലെ ശാന്ത സ്വഭാവമുള്ള പ്രിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം, കാന്താരയിലെ വില്ലന്‍ വേഷം തന്റെ കരിയറിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായി വെളിപ്പെടുത്തി.
നടിമാര്‍ ഒരു പ്രത്യേക തരം വേഷങ്ങള്‍ മാത്രമേ ചെയ്യാവൂ എന്ന മുന്‍വിധി സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നതിനാല്‍, ഒരു നെഗറ്റീവ് റോള്‍ ചെയ്യുന്നത് തന്റെ ഭാവിയെ ബാധിക്കുമോ എന്ന് രുക്മിണി സംശയിച്ചിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്തതോടെ പ്രേക്ഷകര്‍ പ്രകടനത്തിലെ വൈവിധ്യത്തെയാണ് പ്രശംസിച്ചത്. ഇത് മറ്റ് നടിമാര്‍ക്കും വ്യത്യസ്തമായ വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രചോദനമാകുമെന്ന് താരം വിശ്വസിക്കുന്നു.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച ഈ ചിത്രം 1000 കോടി രൂപയ്ക്ക് അടുത്താണ് ആഗോളതലത്തില്‍ നേടിയത്.2024-ല്‍ കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ചിത്രം മികച്ച ജനപ്രിയ സിനിമയായും തിരഞ്ഞെടുക്കപ്പെട്ടു.ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ മലയാളത്തിന്റെ പ്രിയ താരം ജയറാമും എത്തിയിരുന്നു.
‘വാഴ’ മൂന്നാം ഭാഗം വരുന്നു; ഇത്തവണ പെൺകുട്ടികളുടെ കഥ; ടാഗ്ലൈൻ ശ്രദ്ധേയം;സംവിധാനം വിശ്വൻ ശ്രീജിത്ത്; ഔദ്യോഗിക പ്രഖ്യാപനവുമായി വിപിൻ ദാസ്
കാന്താരയിലെ വില്ലന്‍ വേഷത്തിന് ശേഷം രുക്മിണിയെ തേടി വലിയ അവസരങ്ങളാണ് എത്തുന്നത്. കെ.ജി.എഫ് താരം യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്കിലും’ രുക്മിണി വസന്ത് അഭിനയിക്കുന്നുണ്ട്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് താരം ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം സ്ഥിരീകരിച്ചത്.


‘സര്‍വ്വം മായ’യ്ക്ക് ശേഷം ഹിറ്റടിക്കാന്‍ നിവിന്‍ പോളി വീണ്ടും വരുന്നു! ബോബി-സഞ്ജയ് ടീമിന്റെ ‘ബേബി ഗേള്‍’





