പാലക്കാട് : ഒറ്റപ്പാലം തോട്ടക്കരയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം. ദമ്പതികളായ നാലകത്ത് നസീര്‍ (63), ഭാര്യ സുഹറ (60) എന്നിവരെയാണ് വീടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. അര്‍ദ്ധരാത്രിയോടെ നടന്ന അക്രമത്തില്‍ ഇവരുടെ വളര്‍ത്തുമകളുടെ മകനായ നാല് വയസ്സുകാരനും ഗുരുതരമായി പരിക്കേറ്റു.
അര്‍ദ്ധരാത്രിയില്‍ വീടിനുള്ളില്‍ നിന്ന് ദമ്പതികളുടെ വളര്‍ത്തുമകള്‍ സുല്‍ഫിയത്ത് എന്ന യുവതി ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമായി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ വീട്ടിലെത്തിയപ്പോഴാണ് ദമ്പതികളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു.
സംഭവസ്ഥലത്ത് കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളുടെ ബന്ധുവായ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ പള്ളി ഖബര്‍സ്ഥാനില്‍ ഒളിച്ചിരുന്ന ഇയാളെ പോലീസ് പിടികൂടി. ഇയാള്‍ക്ക് പരിക്കേറ്റതിനാല്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സ നല്കി വരികയാണ്.
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ചേർത്തല ഡിവൈ.എസ്.പി ‘അച്ഛൻ അനിൽ’ ‘ചെറിയ മീനല്ല’!
വെട്ടേറ്റ നാല് വയസ്സുകാരനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവഴക്കാണോ അതോ മറ്റ് സാമ്പത്തിക തര്‍ക്കങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.


സ്വാഭാവിക മരണമെന്ന് കരുതി; വഴിത്തിരിവായത് ഇടുക്കി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം; കഴുത്തിലെ അസ്വാഭാവിക പാടുകള്‍ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടി; ശാന്തന്‍പാറയില്‍ വീട്ടമ്മയെ കൊന്നത് ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവ്; ആ സത്യവും കണ്ടെത്തി കേരളാ പോലീസ്





