കോഴിക്കോട് : കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ (41) ആത്മഹത്യയില്‍ ഞെട്ടി നാട്ടുകാരും ബന്ധുക്കളും. ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഒരു യുവതി ദീപക്കിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സെയില്‍സ് മാനേജറായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച ജോലി സംബന്ധമായ ആവശ്യത്തിനായി കണ്ണൂരിലേക്ക് പോയിരുന്നു. പയ്യന്നൂരില്‍ വെച്ച് ബസിനുള്ളില്‍ ദീപക് തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ഒരു യുവതി സെല്‍ഫി വീഡിയോ ചിത്രീകരിച്ചു. ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ദീപക് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടുകയും ചെയ്തു.
ദീപക് ഒരിക്കലും അത്തരത്തില്‍ പെരുമാറുന്ന ഒരാളല്ലെന്ന് സുഹൃത്തുക്കളും നാട്ടുകാരും ഒരേസ്വരത്തില്‍ പറയുന്നു. തെറ്റായ ആരോപണം ഉന്നയിച്ച് സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ ചിത്രീകരിച്ച യുവതി തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ദീപക് തന്നെ തെറ്റായ ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്നും വീഡിയോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ബസില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നതായും യുവതി പറയുന്നു. വടകര പോലീസില്‍ വിവരം അറിയിച്ചതായും യുവതി വ്യക്തമാക്കി.


വെനസ്വലയില്‍ അമേരിക്കന്‍ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’! പ്രസിഡന്റ് മഡുറോയെയ തന്നെ പൊക്കി പറന്ന് അമേരിക്കന്‍ കമാണ്ടോകള്‍; മയക്കുമരുന്ന് തലവനെന്ന് ആരോപിച്ച് രാജ്യ തലവനെ പൊക്കുന്നത് അസാധാരണം; ലോകം വീണ്ടും യുദ്ധഭീതിയില്‍; റഷ്യയും ചൈനയും ഇറാനും ആര്‍ക്കൊപ്പം നില്ക്കും?
ഷാഫിയോട് കട്ടയ്ക്ക് കട്ട പിടിച്ച് ചെന്നിത്തല! ഒരു വര്‍ഷത്തിനിടെ സോഷ്യല്‍ മീഡിയയില്‍ കുതിപ്പുണ്ടാക്കിയത് ഈ കോണ്‍ഗ്രസ് നേതാവ്; പാര്‍ട്ടിയില്‍ മുമ്പിലുള്ളത് തരൂരിസം മാത്രം; പിണറായിസത്തെ തുറന്നു കാട്ടി ഹരിപ്പാട്ടെ നേതാവ് കുതിക്കുന്ന കഥ





