കുഞ്ഞ് കഴിച്ചത് വിഷം കലർത്തിയ ബിസ്‌കറ്റ്? നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സൂചന; അച്ഛൻ പോലീസ് കസ്റ്റഡിയിൽ

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവ് ഷിജിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്‍ നല്‍കിയ ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി.

വെള്ളിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ജോലി കഴിഞ്ഞുവന്ന ഷിജില്‍ കുഞ്ഞിന് ബിസ്‌കറ്റും മുന്തിരിയും നല്‍കി. ഇത് കഴിച്ചതിന് പിന്നാലെ കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വരികയും ആശുപത്രിയിലെത്തിക്കും മുന്‍പേ മരണം സംഭവിക്കുകയുമായിരുന്നു. ദമ്പതികള്‍ തമ്മിലുള്ള കുടുംബപ്രശ്‌നങ്ങളും കുഞ്ഞിന്റെ കൈ നേരത്തെ ഒടിഞ്ഞതും മരണത്തില്‍ സംശയം വര്‍ദ്ധിപ്പിച്ചു.

കുഞ്ഞിന്റെ അന്നനാളത്തില്‍ രക്തം കട്ടപിടിച്ചതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കൃഷ്ണപ്രിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഷിജിലിനെ കസ്റ്റഡിയിലെടുത്തത്. ബിസ്‌കറ്റില്‍ വിഷം കലര്‍ത്തി നല്‍കിയതാണോ എന്ന കാര്യത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തത വരൂ.

ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലത്തെത്തി ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.ഷിജിലും കൃഷ്ണപ്രിയയും മൂന്ന് മാസമായി പിരിഞ്ഞു കഴിയുകയായിരുന്നു. ബന്ധുക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് കവളാകുളത്ത് വാടകവീട് എടുത്ത് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് പത്തുദിവസം മുന്‍പാണ്. ഇതിനിടയിലാണ് ഇഹാന്റെ മരണം.

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.