ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ചരിത്രം കുറിച്ചുകൊണ്ട് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനുള്ള വന്‍ കരാര്‍ അടുത്ത മാസം യാഥാര്‍ത്ഥ്യമാകുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശന വേളയിലാകും ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ ഈ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുക.
കരാറിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ വിമാനങ്ങളുടെ നിര്‍മ്മാണമാണ്. 114 വിമാനങ്ങളില്‍ 80 ശതമാനവും ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുക. തദ്ദേശീയമായ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് 60 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് വലിയ ഗുണകരമാകും.
കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ 18 വിമാനങ്ങള്‍ 2030-ഓടെ ഇന്ത്യയിലെത്തും. ബാക്കിയുള്ളവ ഇന്ത്യയിലെ പ്ലാന്റുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വ്യോമസേനയുടെ ഭാഗമാകും. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് 36 റഫാല്‍ വിമാനങ്ങളാണുള്ളത്. പുതിയ 114 വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ചൈന, പാകിസ്ഥാന് അതിര്‍ത്തികളില്‍ ഇന്ത്യയുടെ കരുത്ത് ഇരട്ടിയാകും.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള കരാറായതിനാല്‍ ഇതില്‍ ഇടനിലക്കാര്‍ ഉണ്ടായിരിക്കില്ല. ഡിഫന്‍സ് പ്രൊക്യുയര്‍മെന്റ് ബോര്‍ഡ് അംഗീകരിച്ച ഈ ശുപാര്‍ശ ഇനി പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലും (DAC), തുടര്‍ന്ന് പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാകാര്യ സമിതിയും (CCS) ഔദ്യോഗികമായി അംഗീകരിക്കും.


പ്രോട്ടോക്കോള്‍ ലംഘിച്ച് സെല്‍ഫി ഭ്രമം; കര്‍ണാടകത്തിന് കടുത്ത അതൃപ്തി; കേരളത്തിന് വലിയ നാണക്കേട്; സതീശന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയിലെ സുരക്ഷാവീഴ്ചയില്‍ കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്; ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുന്‍പ് അതൃപ്തി അറിയിച്ചിരുന്നു; ഇനി ഇത് സംഭവിക്കരുത്
ജനവികാരം വിജയ്ക്ക് അനുകൂലമായതിനാല്‍ അദ്ദേഹത്തെ താഴെയിറക്കി മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ദ്രവിഡ പാര്‍ട്ടികള്‍ തയ്യാറാകില്ല; തമിഴ്നാട്ടില്‍ വിജയ് തരംഗം; 108 സീറ്റുമായി വലിയ ഒറ്റകക്ഷി; ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം





