കപ്പിലെ ഇംഗ്ലീഷ് തെറ്റി! പിണറായിക്ക് ട്രോള്‍ മഴ ! മുഖ്യമന്ത്രിയെ വാഴ്ത്തുപാട്ടുകാര്‍ അബദ്ധത്തില്‍ ചാടിച്ചു.

തിരുവനന്തപുരം :ഇംഗ്ലീഷ് ഭാഷയിലെ പ്രയോഗം വീണ്ടും തെറ്റി. ഇപ്രാവശ്യം മുഖ്യമന്ത്രിയെയാണ് വാഴ്ത്തുപാട്ടുകാർ അബദ്ധത്തിൽ ചാടിച്ചത്.പാളയം രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്രവിരുദ്ധ സത്യഗ്രഹ സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളം കുടിക്കുന്നതിനായി കയ്യിൽ പിടിച്ചിരുന്ന കപ്പിൽ എഴുതിയിരുന്ന ഇംഗ്ലീഷ് വാചകമാണ് തെറ്റായി രേഖപ്പെടുത്തിയിരുന്നത്.”ലവ് യു ടു മൂൺ ആൻഡ് ബായ്ക്ക്”എന്നായിരുന്നു കപ്പിലെ വാചകം.എന്നാൽ “ലവ് യു ടു ദി മൂൺ ആൻഡ് ബായ് ക്ക്”എന്നതാണ് ശരിയായ വാചകം.

‘ഞാൻ നിന്നെ ചന്ദ്രനിലേയ്ക്കും തിരിച്ചും സ്നേഹിക്കുന്നു’എന്നാണ് ഈ വാചകത്തിന്റെ പദാനുപദ അർത്ഥം. ‘ഞാൻ നിന്നെ വളരെവളരെ സ്നേഹിക്കുന്നു’എന്നും പറയാം.

രാഹുൽ മാങ്കൂ ട്ടത്തിൽ എം എൽ എ യ്ക്കെതിരെ പരാതി നൽകിയ യുവതിയ്ക്കുള്ള ഐക്യദാർഢ്യമാണ് മുഖ്യമന്ത്രി ഈ കപ്പിലെ വാചകത്തിലൂടെ ഉദ്ദേശിച്ചത് എന്നായിരുന്നു സി പി എം സൈബർ അണികളുടെ ഭാഷ്യം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി ഇത് പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.വാചകം തെറ്റാണെന്നു വ്യക്തമായതോടെ ഇതിനെതിരെയുള്ള ട്രോളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
നേരത്തെ ഉന്നത വിദ്യാ ഭ്യാസമന്ത്രി ഡോ. ആർ ബിന്ദു ഇംഗ്ലീഷ് പ്രയോഗം തെറ്റായി നടത്തി പുലിവാൽ പിടിച്ചിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.