പത്തനംതിട്ട : പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പിന്തുണച്ച് കോണ്‍ഗ്രസ് വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
രാഹുലിനെതിരെ ഉയര്‍ന്ന പരാതികളിലെ ചില ഘടകങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് അവര്‍ പറഞ്ഞു. പീഡനത്തിന് ശേഷം പ്രതി ചെരിപ്പ് വാങ്ങി നല്കി എന്നൊക്കെയുള്ള അതിജീവിതയുടെ മൊഴികള്‍ കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് പോലും സംശയം തോന്നില്ലേ എന്ന് അവര്‍ ചോദിച്ചു. ആദ്യ രണ്ട് പരാതികളിലും കോടതി ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ള കാര്യവും അവര്‍ ഓര്‍മ്മിപ്പിച്ചു.
സ്ത്രീകള്‍ കുടുംബബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിന്റെ വില മനസ്സിലാക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതിജീവിതമാര്‍ക്കൊപ്പം നില്ക്കാന് ആഗ്രഹിക്കുമ്പോള്‍ തന്നെ, സത്യം പുറത്തുവരുന്നത് വരെ രാഹുലിനെ ക്രൂശിക്കരുതെന്നും ‘ഞാന്‍ അവനൊപ്പമാണ്’ എന്നും അവര്‍ ലൈവില്‍ വ്യക്തമാക്കി.
മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. കേസില്‍ രാഹുല്‍ കുറ്റക്കാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നും അവര്‍ പറഞ്ഞു. കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.


വി.ഡി. സതീശന്റെ യഥാർത്ഥ പേര് വ്യക്തമാക്കപ്പെട്ടു; സത്യപ്രതിജ്ഞ ഔദ്യോഗിക രേഖകളിലെ പേരിൽ
വി.എസിന്റെ പേരും പ്രതിച്ഛായയും ഉപയോഗിച്ച് മലമ്പുഴയില്‍ വിള്ളലുണ്ടാക്കാന്‍ സുരേഷിനാകുമെന്ന് കോണ്‍ഗ്രസ് കണക്കൂകൂട്ടല്‍; വിഎസിന്റെ അനുയായിയെ എതിര്‍പാളയത്ത് എത്തിക്കാതിരിക്കാന്‍ വിഎസിന്റെ കുടുംബത്തെ മുന്നില്‍ നിര്‍ത്താന്‍ സിപിഎം; മലമ്പുഴയില്‍ കോണ്‍ഗ്രസ് തന്ത്രം പാളുമോ?





