യാഷ് ചിത്രത്തിന്റെ ടീസർ പിൻവലിക്കണം! ‘ടോക്സിക്കി’നെതിരെ വനിതാ കമ്മീഷനിൽ പരാതി; അശ്ലീലതയും സ്ത്രീവിരുദ്ധതയുമെന്ന് ആരോപണം

ബാംഗ്ലൂര്‍ : കന്നഡ സൂപ്പര്‍താരം യാഷ് നായകനാകുന്ന, മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തിന്റെ ടീസറിനെതിരെ പരാതി. ടീസറില്‍ അശ്ലീല ദൃശ്യങ്ങളും സ്ത്രീവിരുദ്ധ ഉള്ളടക്കവുമുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി കര്‍ണാടക വനിതാ കമ്മീഷനില്‍ പരാതി നല്‍കി.

ടീസറില്‍ സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള അശ്ലീല ദൃശ്യങ്ങളുണ്ടെന്നും ഇത് കന്നഡ സാംസ്‌കാരിക മൂല്യങ്ങളെ തകര്‍ക്കുമെന്നും എ.എ.പി ആരോപിച്ചു. പ്രായപരിധി സംബന്ധിച്ച മുന്നറിയിപ്പുകളോ മുന്‍കരുതലോ ഇല്ലാതെയാണ് ടീസര്‍ പുറത്തിറക്കിയതെന്നും ഇത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ടീസര്‍ ഉടന്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് എ.എ.പി സംസ്ഥാന സെക്രട്ടറി ഉഷാ മോഹന്‍ ആവശ്യപ്പെട്ടു.പരാതി ഗൗരവകരമായി കണ്ട കര്‍ണാടക വനിതാ കമ്മീഷന്‍, വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്തെഴുതി. നിയമങ്ങള്‍ക്കനുസൃതമായി ടീസര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സി.ബി.എഫ്.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 8-ന് യാഷിന്റെ 40-ാം ജന്മദിനത്തിലാണ് ‘ടോക്‌സിക്’ ടീസര്‍ പുറത്തിറങ്ങിയത്. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ കോടിക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. ഗീതു മോഹന്‍ദാസിന്റെ ആദ്യ പാന്‍-ഇന്ത്യന്‍ ചിത്രമാണിത്.

 

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.