തിരുവനന്തപുരം : തമിഴ് ജനതയുടെ പ്രധാന വിളവെടുപ്പ് ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളില്‍ ജനുവരി 15-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളെയും തമിഴ് സംസ്കാരം സ്വാധീനിച്ച ജില്ലകളെയും പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്.
കേരളത്തിലെ ആറ് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് പ്രാദേശിക അവധി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി.
തമിഴ്നാടിന് പുറമെ തമിഴ് വംശജര്‍ താമസിക്കുന്ന ഇതര സംസ്ഥാനങ്ങളിലും പൊങ്കല്‍ ആഘോഷിക്കാറുണ്ട്. കേരളത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ ഇടുക്കിയിലും പാലക്കാടും തിരുവനന്തപുരത്തുമെല്ലാം തൈപ്പൊങ്കല്‍ വലിയ ആഘോഷമായാണ് കൊണ്ടാടുന്നത്. സൂര്യദേവന് നന്ദി അര്‍പ്പിച്ചുകൊണ്ടുള്ള വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ജനുവരി 14 മുതല്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ്.സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരം ഈ ജില്ലകളില്‍ കഴിഞ്ഞ വര്‍ഷവും പ്രാദേശിക അവധി നല്‍കിയിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനം: സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് സിറ്റി പോലീസ് കമ്മീഷണർ


സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ; 99.07% വിജയം





