കേന്ദ്രത്തിനെതിരെ പിണറായി! കേരളത്തെ ശ്വാസം മുട്ടിക്കാന്‍ അനുവദിക്കില്ല; പാളയത്ത് സത്യാഗ്രഹമിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍.ഡി.എഫ് നേതാക്കളും

തിരുവനന്തപുരം : കേന്ദ്രത്തിന്റെ അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ തിരുവനന്തപുരം പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന എല്‍.ഡി.എഫ് സത്യാഗ്രഹ സമരത്തിന് ആവേശകരമായ തുടക്കം. കേരളത്തോട് പകപോക്കുന്ന കേന്ദ്ര നിലപാടിന് കോണ്‍ഗ്രസും യു.ഡി.എഫും പിന്തുണ നല്‍കുകയാണെന്ന് മുഖ്യമന്ത്രി സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോപിച്ചു.

നാടിന് അര്‍ഹതപ്പെട്ട വിഹിതം നിഷേധിക്കരുത് എന്നാണ് കേരളം ആവശ്യപ്പെടുന്നത്. അനര്‍ഹമായ ഒന്നും ചോദിക്കുന്നില്ല. നാടിന്റെ വികസനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര നിലപാടിനെതിരെ എല്ലാവരും ഒന്നിച്ച് ശബ്ദമുയര്‍ത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ പകപോക്കലിന് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണ്. എല്‍.ഡി.എഫ് ഭരണകാലത്ത് നാട് മുന്നോട്ട് പോകാന്‍ പാടില്ലെന്ന ‘ഹീനബുദ്ധി’യാണ് ഇവര്‍ക്കെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ഡല്‍ഹിയില്‍ മുമ്പ് നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായാണ് ഈ പ്രതിഷേധം. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സത്യാഗ്രഹം. മന്ത്രിമാരും എല്‍.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിയോടൊപ്പം സമരപ്പന്തലിലുണ്ട്. വലിയ ജനപങ്കാളിത്തമാണ് സമരവേദിയില്‍ ദൃശ്യമാകുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.