രാഹുലിനെ പൂട്ടാന്‍ ‘കാപ്പ’ വരുമോ? നിയമ ലോകത്ത് ആകാംക്ഷ! നിയമോപദേശം തേടുന്നു, അഡ്വക്കേറ്റ് ജനറലിന്റെ മറുപടി നിര്‍ണ്ണായകം

Kaapa on rahul
തിരുവനന്തപുരം: തുടര്‍ച്ചയായ ബലാത്സംഗക്കേസുകളില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൂര്‍ണ്ണമായി പൂട്ടാൻ സർക്കാർ ഒരുങ്ങുന്നു.
രാഹുലിനെതിരെ ‘കാപ്പ’ ചുമത്താൻ കഴിയുമോ എന്നാണ് ആലോചന. ഇക്കാര്യത്തിൽ നിയമോപദേശം തേടും. മൂന്ന് ബലാത്സംഗ കേസുകള്‍ നിലവിലുള്ള സാഹചര്യത്തില്‍, രാഹുലിനെ ഒരു സ്ഥിരം കുറ്റവാളിയായി കണക്കാക്കി ജയിലിലടയ്ക്കാനാണ് നീക്കം. അതേസമയം ഗുണ്ടകൾക്കും സ്ഥിരം ക്രിമിനൽ കുറ്റവാളികൾക്കും എതിരേ പ്രയോഗിക്കുന്ന ‘കാപ്പ ‘നിയമം,  ബലാൽസംഗ കേസിലെ ഒരു പ്രതിക്കെതിരേ  ചുമത്താനാകുമോ എന്നതിനെകുറിച്ചാണ് വൻ കൂടിയാലോചകൾ നടക്കുന്നതായി വിവരം. കാപ്പ നിയമം കാരണവശാലും റേപ്പ് കേസുകളിൽ ചുമത്താറില്ലെന്നും അത്തരമൊരു കീഴ് വഴക്കം രാജ്യത്ത് ഒരിടത്തും പ്രയോഗിച്ചിട്ടില്ലെന്നും അങ്ങനെ വന്നാൽ നിയമത്തെ ദുരുപയോഗം ചെയ്യുന്നതാവുമെന്നും നിയമലോകത്ത് ചർച്ചയുണ്ട്.  എന്നാൽ, ഇത്തരക്കാർക്കെതിരെ  കാപ്പ ചുമത്തിയാലും കുഴപ്പമില്ലെന്നും നിയമപ്രകാരം  കോടതി മുമ്പാകെ ചോദ്യം ചെയ്യട്ടെയെന്നാണ് മറുവിഭാഗം നിയമഞ്ജർക്കിടയിലുള്ളത്.
 എംഎല്‍എ സ്ഥാനത്ത് നിന്ന് രാഹുലിനെ അയോഗ്യനാക്കാനുള്ള സാധ്യതകളും സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുന്നുണ്ട്.
പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റുകള്‍ രാഹുലിന്റെ പീഡനത്തിനൊപ്പം നടന്ന ക്രൂരമായ സാമ്പത്തിക ചൂഷണത്തിലേക്കും വിരല്‍ചൂണ്ടുന്നു. ആഡംബര ഫ്‌ലാറ്റും വിദേശയാത്രകളും വസ്ത്രങ്ങളും വരെ പരാതിക്കാരിയുടെ പണം ഉപയോഗിച്ച് രാഹുല്‍ സ്വന്തമാക്കിയെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. വിവാഹവാഗ്ദാനം നല്‍കി യുവതികളെ ചൂഷണം ചെയ്യുന്ന രീതിയാണ് രാഹുലിന്റേതെന്ന് പോലീസ് സംശയിക്കുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതും ഭീഷണിപ്പെടുത്തിയതും രാഹുലിന്റെ ജാമ്യസാധ്യതകളെ ഇല്ലാതാക്കുന്നു.
കൂടുതല്‍ യുവതികള്‍ പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ‘അഭിഭാഷകനോട് ചോദിക്കൂ’ എന്ന നിലപാടിലാണ് രാഹുലെങ്കിലും, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി അദ്ദേഹത്തെ കുടുക്കാനാണ് പോലീസിന്റെ നീക്കം. നിയമനടപടികള്‍ കര്‍ശനമാക്കുന്നതോടെ രാഹുലിന്റെ രാഷ്ട്രീയ ഭാവിയും എംഎല്‍എ സ്ഥാനവും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ പരിഹാരം നിര്‍ദ്ദേശിച്ചും ഉപദേശങ്ങള്‍ നല്‍കിയും യുവതികളുമായി അടുപ്പം സ്ഥാപിക്കുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രീതി എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം യുവതികളെ കണ്ടെത്തി സമാശ്വസിപ്പിക്കാനെന്ന വ്യാജേനയാണ് രാഹുല്‍ ബന്ധം ആരംഭിക്കുന്നത്. കുടുംബപ്രശ്‌നങ്ങളില്‍ ആശ്വാസം തേടുന്നവരെ തന്ത്രപരമായി വലയിലാക്കിയ ശേഷം പിന്നീട് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം.
യുവതികളുമായി സൗഹൃദം സ്ഥാപിച്ച് നേരിട്ട് കാണാന്‍ നിര്‍ബന്ധിക്കുകയും, തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ ശൈലിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ മൂന്ന് ബലാത്സംഗക്കേസുകള്‍ രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പലരും വിവാഹിതരോ വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരോ ആണ്. ഇനിയും കൂടുതല്‍ പേര്‍ സമാനമായ പരാതികളുമായി രംഗത്തെത്താന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.