തിരുവനന്തപുരം: സ്കൂള്‍ ടൂറിന് പോകാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ 14-കാരിയെ ഹൈദരാബാദില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന കരിമുകള്‍ സ്വദേശിനിയാണ് ആണ് വീടുവിട്ടു പോയത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ഹൈദരാബാദില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക്കാണ് കാര്യങ്ങള്‍ ഏകോപിപ്പിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് കാണാതായത്. സ്കൂളില്‍ നിന്നും കൊണ്ടുപോകുന്ന ടൂറില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ അനുവാദം നല്‍കാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി പിണക്കത്തിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പോലീസിന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നത് അന്വേഷണത്തിന് വലിയ വെല്ലുവിളിയായിരുന്നു.
കരമന പോലീസ് കേസെടുത്ത് വിവിധ സംഘങ്ങളായി തിരിഞ്ഞ് കേരളത്തിന് അകത്തും പുറത്തും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. തമ്പാനൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം പെണ്‍കുട്ടി സംസ്ഥാനം വിട്ടെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതിനിടെയാണ് കുട്ടിയെ ഹൈദരാബാദില്‍ വെച്ച് കണ്ടതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൈദരാബാദില്‍ നിന്നും കുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു.
കേരള പോലീസിന്റെ ഒരു സംഘം പെണ്‍കുട്ടിയെ തിരികെ നാട്ടിലെത്തിക്കുന്നതിനായി ഹൈദരാബാദിലേക്ക് തിരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ രക്ഷിതാക്കള്‍ക്ക് കൈമാറുമെന്നും പോലീസ് അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിലെ 5 വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഐ.എഫ്.എസ് പദവി; കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി





