ഡല്‍ഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഡല്‍ഹിയില്‍ നടന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2026’ല്‍ പങ്കുവെച്ച വിവരങ്ങള്‍ വൈറലാകുന്നു. ഡിജിറ്റല്‍ യുഗത്തില്‍ സൈബര്‍ സുരക്ഷയും രഹസ്യസ്വഭാവവും എത്രത്തോളം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക കാര്യങ്ങള്‍ക്കായി മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ താന്‍ ഉപയോഗിക്കാറില്ലെന്ന് ഡോവല്‍ വെളിപ്പെടുത്തി. ഡിജിറ്റല്‍ ചോര്‍ച്ചകളും ട്രാക്കിംഗും ഒഴിവാക്കാനാണ് ഈ തീരുമാനം.കുടുംബാംഗങ്ങളുമായി സംസാരിക്കാനോ അല്ലെങ്കില്‍ വിദേശത്തുള്ള വ്യക്തികളുമായി ബന്ധപ്പെടാനോ മാത്രമേ വളരെ അപൂര്‍വ്വമായി ഫോണ്‍ ഉപയോഗിക്കാറുള്ളൂ.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സാധാരണക്കാര്‍ക്ക് അറിയാത്തതും അതീവ സുരക്ഷിതവുമായ മറ്റ് ആശയവിനിമയ സംവിധാനങ്ങള്‍ രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ മുറികളില്‍ വെച്ച് നേരിട്ട് നടത്തുന്ന ചര്‍ച്ചകള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നത്. ഒരു നേതാവിന്റെ ഏറ്റവും വലിയ ഗുണം ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണെന്ന് നെപ്പോളിയന്റെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിച്ചു
സി.ബി.എസ്.ഇ. ത്രിഭാഷാ നയം: അക്ഷരക്കൂട്ടുകള്‍ക്ക് വേലിതീര്‍ക്കുമ്പോള്‍ പുറത്താകുന്നത് അറബിയും മലയാളവും; ആശങ്കയോടെ വിദ്യഭ്യാസ മേഖല


ഭൂട്ടാൻ വാഹനക്കടത്ത്: അസം ട്രാൻസ്പോർട്ട് ഓഫീസർക്ക് ജാമ്യമില്ല; കീഴടങ്ങാതെ അപേക്ഷ നൽകാനാവില്ലെന്ന് കോടതി





