തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തെ ആശങ്കയിലാഴ്ത്തി കരമനയില്‍ നിന്ന് 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം പിന്നിടുന്നു. കരമന കരിമുകള്‍ സ്വദേശിനി ലക്ഷ്മിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് നിലവില്‍ അന്വേഷണത്തിലെ ഏക വഴിത്തിരിവ്. കാണാതാകുമ്പോള്‍ കുട്ടി നീലയും വെള്ളയും നിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്. ഏകദേശം 150 സെന്റീമീറ്റര്‍ ഉയരമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ലക്ഷ്മി വീട്ടില്‍ നിന്നും ഇറങ്ങിയത്. കുട്ടി തനിയെ വീട് വിട്ടിറങ്ങിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. പരാതി ലഭിച്ച ഉടന്‍ തന്നെ കരമന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നഗരത്തിലെ സിസിടിവികള്‍ പരിശോധിക്കുകയും ചെയ്തു.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലക്ഷ്മി എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറിയോ അതോ പുറത്തേക്ക് പോയോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസിന് വെല്ലുവിളിയാകുന്നുണ്ട്. കുട്ടി അയല്‍സംസ്ഥാനങ്ങളിലേക്കോ മറ്റ് ജില്ലകളിലേക്കോ ട്രെയിന്‍ മാര്‍ഗ്ഗം പോയിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ റെയില്‍വേ പോലീസിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
പൊതുജനങ്ങള്‍ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ കരമന പോലീസിനെയോ (Ph: 0471 2343202) തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.


ബാലഗോപാലിന്റെ ഫോണിലൂടെ ബിന്ദു മേനോനുമായി സംസാരിച്ച ഗണേഷ് കുമാര്‍ മാപ്പു പറഞ്ഞു; ‘എനിക്ക് നീയും നിനക്ക് ഞാനും മാത്രമേയുള്ളൂ’ എന്ന് വൈകാരികമായി പ്രതികരിച്ച് മന്ത്രി; ആ പ്രശ്നം പരിഹരിച്ചത് ‘ഗുരുവായൂര്‍ നയതന്ത്രം’!
എ. പത്മകുമാറിനെ സിപിഎം പുറത്താക്കിയേക്കും; വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിശദീകരണം തേടി പാർട്ടി നോട്ടീസ് നൽകി. ‘സ്വർണ്ണക്കൊള്ള’ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തൽ





