പത്തനംതിട്ട : രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരായ മൂന്നാമത്തെ പീഡന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ശനിയാഴ്ച അര്‍ദ്ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവല്ലയിലെത്തിച്ച് ആറ് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും അദ്ദേഹം പൂര്‍ണ്ണമായും നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തിയത്.
പല നിര്‍ണ്ണായക ചോദ്യങ്ങളോടും രാഹുല്‍ മൗനം പാലിച്ചു. തെളിവുകള്‍ നിരത്തിയുള്ള ചോദ്യങ്ങള്‍ക്കും ‘എന്റെ അഭിഭാഷകനോട് ചോദിക്കൂ’ എന്ന കൂസലില്ലാത്ത മറുപടിയാണ് അദ്ദേഹം നല്‍കിയത്.പ്രതിയുടെ നിസ്സഹകരണത്തെത്തുടര്‍ന്ന് ശാസ്ത്രീയ തെളിവുകളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
വിദേശത്തുള്ള തിരുവല്ല സ്വദേശിനിയാണ് ഇ-മെയില്‍ വഴി മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടലില്‍ വെച്ച് രാഹുല്‍ തന്നെ ക്രൂരമായി ആക്രമിച്ചുവെന്ന് യുവതി ആരോപിക്കുന്നു.കുഞ്ഞുണ്ടായാല്‍ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചതായും എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ ഭ്രൂണഹത്യ നടത്താന്‍ നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്. ഇതിന്റെ തെളിവായി ഡി.എന്‍.എ സാമ്പിളുകള്‍ അതിജീവിത ശേഖരിച്ചിട്ടുണ്ട്.
ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്; ആഞ്ഞടിച്ച് സിപിഎമ്മും കോൺഗ്രസും; നഗരസഭാ കൗൺസിലിൽ പ്രതിഷേധം
പ്രതി വിവാഹവാഗ്ദാനം നല്കി പലരെയും ചൂഷണം ചെയ്യുന്ന രീതിയുണ്ടെന്നും ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ അന്വേഷണം വേണമെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.തിങ്കളാഴ്ച കേസ് കോടതി പരിഗണിക്കും. മുന്‍ കേസുകളില്‍ ‘ഉഭയസമ്മതപ്രകാരം’ എന്ന വാദമാണ് രാഹുല്‍ ഉയര്‍ത്തിയത് എങ്കിലും, ഈ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്ളതിനാല്‍ ആ വാദം നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന് കരുതുന്നത്.


മഹിളാ കോണ്‍ഗ്രസില്‍ ‘പട്ടിക’ പോര്; ജെബി മേത്തര്‍ക്കെതിരെ പടയൊരുക്കം, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്‍ വീഴ്ചയെന്ന് ആക്ഷേപം





