തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ മൂന്നാമതൊരു ലൈംഗിക പീഡന പരാതിയില്‍ കൂടി അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് രാഹുലിനെതിരെ ഒരു വ്യാജ പോക്സോ കേസ് കൂടി വന്നേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
കേരളത്തിൽ റെക്കോർഡ് പോളിംഗിലേക്ക്; ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് കരുത്താകുമെന്ന് എം.വി. ഗോവിന്ദൻ
പഴയ പരാതികളില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ സാമ്പത്തിക ചൂഷണം കൂടി ഉള്‍പ്പെടുത്തി മൂന്നാമതൊരു പരാതി കൂടി ചമച്ചിരിക്കുകയാണ്. രാത്രിക്ക് രാത്രി കിട്ടിയ പരാതിയില്‍ ഇത്ര വേഗത്തില്‍ തെളിവുകള്‍ എവിടെ നിന്ന് കിട്ടിയെന്ന് അദ്ദേഹം ചോദിച്ചു. ആരെയും ഇത്തരത്തില്‍ കുടുക്കാന്‍ പോലീസിന് സാധിക്കുമെന്നും ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരം എക്കാലവും ഒരു പാര്‍ട്ടിയുടെ കയ്യിലായിരിക്കില്ലെന്നും നാളെ ഇതേ രീതിയിലുള്ള കുരുക്കുകള്‍ സി.പി.ഐ.എം നേതാക്കള്‍ക്കും നേരെ വന്നേക്കാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതൊരു ‘ഇലക്ഷന് ഡിഫന്‍സ് ക്യാമ്പയിന്’ മാത്രമാണെന്നും ഇത്തരം അറസ്റ്റുകളെ വിജയമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
‘എന്താണിവിടെ നടക്കുന്നത്, ഇതിനേക്കാള്‍ വലിയ തമാശയുണ്ടോ?, ഖേല്‍ക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്’;വിവാദങ്ങളുടെ പുകമറ നീക്കി സതീശന്
ഉത്തരേന്ത്യയില്‍ സിദ്ദിഖ് കാപ്പനെ ജയിലിലിട്ടതിന് സമാനമായ നടപടിയാണ് ഇവിടെ നടക്കുന്നത്. മുകേഷ് എം.എല്‍.എയ്ക്കെതിരെ പരാതി വന്നപ്പോള്‍ താന്‍ പിന്തുണച്ചിരുന്നുവെന്നും എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തള്ളിപ്പറയാന്‍ മടിക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.







