ടെഹ്റാന് : ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു. ടെഹ്റാനിലെ പ്രധാന ആശുപത്രികളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം മരണസംഖ്യ 200 കടന്നതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും യുവാക്കളും മരണപ്പെട്ടത് വെടിയേറ്റതാണെന്നത് സംഭവത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. 2022-ലെ മഹ്സ അമിനിയുടെ മരണത്തിന് ശേഷമുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനാണ് ഇറാന് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍? വന്‍ശക്തികള്‍ കൊമ്പുകോര്‍ക്കുന്നു
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും യുവജനങ്ങളാണെന്നും ടെഹ്റാനിലെ ആറ് ആശുപത്രികളില്‍ നിന്ന് മാത്രം 200-ഓളം മൃതദേഹങ്ങള്‍ നീക്കം ചെയ്തതായും ടൈം മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.വടക്കന്‍ ടെഹ്റാനില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മെഷീന് ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ആശുപത്രികളില്‍ നിന്ന് ഭരണകൂടം നേരിട്ട് മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നത് മരണസംഖ്യ ഒളിച്ചുവെക്കാനാണെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയും പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത ഉപരോധവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. ‘സ്വാതന്ത്ര്യം’, ‘ഏകാധിപതിക്ക് മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തെരുവുകളില്‍ മുഴങ്ങുന്നത്.
ഇറാന് യുദ്ധം: ‘സമ്പൂര്‍ണ്ണ വിജയം’ എന്ന് ട്രംപ്; പാളിയ തന്ത്രങ്ങളെന്ന് നിരീക്ഷകര്‍; ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍
ജൂണില്‍ ഇസ്രായേലും അമേരിക്കയും ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് നടത്തിയ 12 ദിവസം നീണ്ട ആക്രമണം രാജ്യത്തെ കൂടുതല്‍ തളര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന് അവസാനിപ്പിച്ചിരുന്നു.
പ്രക്ഷോഭം ലോകമറിയാതിരിക്കാന്‍ വ്യാഴാഴ്ച രാത്രി മുതല്‍ രാജ്യമൊട്ടാകെ ഇന്റര്‍നെറ്റും ഫോണ്‍ കണക്ഷനുകളും ഭരണകൂടം വിച്ഛേദിച്ചിരിക്കുകയാണ്. 31 പ്രവിശ്യകളിലേക്കും പ്രക്ഷോഭം വ്യാപിച്ചിട്ടുണ്ട്.







