തിരുവനന്തപുരം: രാത്രി ചോറ് വിളമ്പി കൊടുക്കാൻ താമസിച്ചതിന് ഭാര്യയുടെ ശരീരത്തിൽ തിളച്ച പാലൊഴിച്ച് അപായപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം.തിരുവനന്തപുരം റൂറൽ ജില്ലയിലെ ആര്യനാട് ആണ് സംഭവം.
ശരീരത്തിന്റെ പിൻഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ ഭാര്യ പാർവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 20 വയസ്സ് മാത്രമാണ് പാർവതിയുടെ പ്രായം. ഭർത്താവ് 26കാരനായ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവദിവസം രാത്രിതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
രാത്രി ജിമ്മിൽ നിന്നും തിരികെയെത്തിയ മഹേഷ് ചോറ് വിളമ്പി നൽകാൻ പാർവതിയോട് ആവശ്യപ്പെട്ടു. ചോറ് നൽകാൻ താമസിച്ചതിനെതുടർന്ന് അയാൾ എഴുന്നേറ്റു കിടപ്പുമുറിയിലേക്ക് പോയി.
പുതുവര്‍ഷത്തില്‍ തലസ്ഥാനത്തെ നടുക്കി വന്‍ ലഹരിവേട്ട; സിനിമാസ്റ്റൈലില്‍ പിടികൂടി പോലീസും ഡാന്‍സാഫും ; അറസ്റ്റിലായവരില്‍ സ്ത്രീകളും ഡോക്ടറുമുള്‍പ്പെടെ ഏഴ് പേര്
ഈ സമയം പാർവതി ചോറ് വിളമ്പി കിടപ്പുമുറിയിലെ കട്ടിലിൽ കൊണ്ടുവച്ചു. അവിടെ ആ സമയം ഉണ്ടായിരുന്ന അനുജന്റെ ചെറിയ കുട്ടി ചോറ് വാരി കളിച്ചത് കണ്ടു പാർവതി മഹേഷിനോട് നിങ്ങൾക്ക് ചോറ് വേണ്ട എന്ന് രണ്ടു മൂന്നു പ്രാവശ്യം ചോദിച്ചു.
മഹേഷ് മറുപടി നൽകിയില്ല.ദേഷ്യംവന്ന പാർവതി ചോറ് എടുത്ത് പുറത്തുകൊണ്ടുവന്ന് പട്ടിക്കും പൂച്ചയ്ക്കും നൽകി. ഇതിൽ കുപിതനായ മഹേഷ് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മീൻ എടുത്ത് പൂച്ചയ്ക്ക് നൽകി. തുടർന്ന് രണ്ടുപേരും വഴക്കായി.
വഴക്ക് രൂക്ഷമായതോടെ മഹേഷ് അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന പാലെടുത്ത് പാർവതിയുടെ പിൻഭാഗത്ത് ഒഴിക്കുകയായിരുന്നു.


വിവാഹ വാഗ്ദാനം നല്കി പീഡനം; സിനിമാ സഹസംവിധായകന് ജോജോ കുരിശിങ്കലിനെതിരെ കേസ്; രണ്ട് വിവാഹം കഴിച്ചത് മറച്ചുവെച്ചു; മോഡലിനെ മര്‍ദ്ദിച്ചതായും പരാതി; പ്രതി ഒളിവില്‍





