തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷന്‍ ആസ്ഥാനത്തെ കോര്‍ട്ട് ഹാളില്‍ നടന്നപ്പോള്‍ മുട്ടയ്ക്കാട് എല്‍.എം.എസ് എല്‍.പി സ്‌കൂളിനോടുള്ള നീതി നിഷേധത്തില്‍ പുറത്തു വരുന്നത് ശുഭ സൂചനകള്‍. ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജി പരിഗണിച്ചു. എല്‍.എം.എസ് മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന തിരുവനന്തപുരം മുട്ടയ്ക്കാട് എല്‍.എം.എസ് എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന് വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്ന് കാട്ടി മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജി കമ്മീഷന്‍ പരിഗണിച്ചു.
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ 29.12.2012 ലെ ഉത്തരവ് പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ പദവി ലഭിച്ച മുട്ടയ്ക്കാട് എല്‍.എം.എസ് എല്‍.പി സ്‌കൂളില്‍ നിലവില്‍ 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലായി ഇരുന്നൂറോളം കുട്ടികള്‍ പഠിക്കുന്നതായും പതിനൊന്ന് അദ്ധ്യാപകര്‍ സേവനം അനുഷ്ഠിച്ചുവരുന്നതായും മാനേജ്മെന്റ് കമ്മീഷന്‍ മുമ്പാകെ അറിയിച്ചു. സ്‌കൂള്‍ കെട്ടിടങ്ങളുടെ കാലപ്പഴക്കം കാരണം വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍ക്ക് പകരം പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് 2021-ല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിരവധി തവണ അപേക്ഷ നിരസിക്കുകയായിരുന്നു. കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ 2023-24 അദ്ധ്യയന വര്‍ഷം മുതല്‍ സ്‌കൂളിലെ തസ്തിക നിര്‍ണ്ണയ ഉത്തരവുകള്‍ വിദ്യാഭ്യാസ അധികൃതര്‍ പുറപ്പെടുവിക്കാതെ അദ്ധ്യാപകരുടെ ശമ്പളം തടഞ്ഞുവച്ചിരിക്കുകയാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി ശമ്പളം ലഭിക്കാത്ത സാഹചര്യം അദ്ധ്യാപകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കും മാനസിക സമ്മര്‍ദ്ദത്തിനും ഇടയാക്കിയിട്ടുണ്ടെന്നും പ്രസ്തുത സാഹചര്യത്തില്‍ സ്‌കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു.
കെട്ടിടത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് അതിയന്നൂര്‍ ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയറാണെന്നും കെട്ടിട നിര്‍മ്മാണത്തില്‍ കെ.പി.ബി.ആര്‍ 2019-ലെ നിര്‍മ്മാണ ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുള്ളതിനാല്‍ കെട്ടിടത്തിന് ഗ്രാമപഞ്ചായത്തില്‍ നിന്നും നമ്പര്‍ അനുവദിക്കാത്തത് കാരണമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതെന്നും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തു. 2021-ല്‍ ഫിറ്റ്നസിനായി അപേക്ഷ സമര്‍പ്പിച്ചിട്ടും നാളിതുവരെ നടപടി സ്വീകരിക്കാത്തതില്‍ കമ്മീഷന്‍ പഞ്ചായത്ത് അധികൃതരോട് അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജിയില്‍ കളക്ടറെ എതിര്‍കക്ഷിയാക്കിയ കമ്മീഷന്‍ പഞ്ചായത്ത് അധികൃതരെയും സ്‌കൂള്‍ മാനേജ്മെന്റിനെയും നേരില്‍ കേട്ട് രേഖകള്‍ പരിശോധിച്ച്, സ്‌കൂള്‍ കെട്ടിടത്തിന്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് രണ്ട് മാസത്തിനകം കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വട്ടിയൂര്‍ക്കാവില്‍ ‘രാജയോഗം’ വരുമോ? ആദിത്യ വര്‍മ്മയ്ക്കായി വലവിരിച്ച് കോണ്്രസും ബിജെപിയും; സാധ്യത തള്ളാതെ പ്രിന്‍സ് ആദിത്യ വര്‍മ്മ





