തൃശൂരില്‍ നാടിനെ നടുക്കി അമ്മയുടെയും അഞ്ച് വയസ്സുകാരന്റെയും മരണം ; റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശം പുറത്ത്!

തൃശൂര്‍ : അടാട്ട് അമ്പലക്കാവില്‍ അമ്മയെയും അഞ്ചു വയസ്സുകാരനായ മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), മകന്‍ അക്ഷയജിത്ത് എന്നിവരാണ് മരിച്ചത്.കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശില്‍പ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ശില്‍പ താമസിച്ചിരുന്ന മുറി തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് മരണം നടന്നതെന്നാണ് കരുതപ്പെടുന്നത്.ഈ സമയം ശില്‍പയുടെ ഭര്‍ത്താവ് മോഹിത്തും അദ്ദേഹത്തിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. പനിയായതിനാല്‍ മോഹിത് മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്.

രാവിലെ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ജനല്‍ ചില്ല് തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെങ്കിലും, ജീവനൊടുക്കുന്നതിനെക്കുറിച്ച് ശില്‍പ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നതായി നാട്ടുകാര്‍ സൂചിപ്പിക്കുന്നു.

പി.എസ്.സി പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു ശില്‍പ.പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.