ന്യൂഡല്‍ഹി : ബംഗ്ലാദേശിന് പിന്നാലെ അയല്‍രാജ്യമായ നേപ്പാളിലും വര്‍ഗ്ഗീയ സംഘര്‍ഷം പടരുന്നു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് തെക്കന്‍ നേപ്പാളിലെ വിവിധ ജില്ലകളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ പ്രധാന പോയിന്റുകള്‍ അടച്ചു.
ധനുഷ ജില്ലയിലെ കമല മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ഹൈദര്‍ അന്‍സാരി, അമാനത്ത് അന്‍സാരി എന്നിവര്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.വീഡിയോകള്‍ക്കെതിരെ ഹിന്ദു സംഘടനകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെ സാകുവാന്‍ പ്രദേശത്തെ ഒരു മുസ്ലിം ആരാധനാലയത്തിന് നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്ത പരന്നതോടെ സംഘര്‍ഷം ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി.
ബീഹാറിലെ റക്സോളിനോട് ചേര്‍ന്നു കിടക്കുന്ന നേപ്പാള്‍ പട്ടണമായ ബിര്‍ഗുഞ്ചില്‍ (പര്‍സ ജില്ല) പര്‍സ ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഏര്‍പ്പെടുത്തി.സംഘര്‍ഷം ഇന്ത്യയിലേക്ക് വ്യാപിക്കാതിരിക്കാന്‍ മൈത്രി പാലം ഉള്‍പ്പെടെയുള്ള ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തികള്‍ സായുധ സീമാ ബല് അടച്ചു. അടിയന്തര സേവനങ്ങള്‍ ഒഴികെ ആരെയും കടത്തിവിടുന്നില്ല.
ഇറാനിൽ റെക്കോർഡ് മൂല്യമുള്ള പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കി; പണപ്പെരുപ്പത്തിൽ തകർന്ന് റിയാൽ
സഹദേവ, മഹാദേവ, പണ്ടോക, സിവാന്‍ ടോള, മുഷര്‍വ എന്നീ അതിര്‍ത്തി ഗ്രാമങ്ങളില്‍ എസ്.എസ്.ബി നിരീക്ഷണം ശക്തമാക്കി.കലാപകാരികള്‍ നേപ്പാള്‍ പോലീസിന് നേരെ കല്ലെറിയുകയും ഒരു പോലീസ് സ്റ്റേഷന് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീഡിയോ പ്രചരിപ്പിച്ച രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എങ്കിലും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
അയല്‍രാജ്യങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ വിദേശ ശക്തികളുടെ (അമേരിക്കയിലെ ഡീപ്പ് സ്റ്റേറ്റ് പോലുള്ളവ) ഗൂഢാലോചനയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.


യുദ്ധം അവസാനിപ്പിക്കാനായി ഇറാന് മുന്നോട്ടുവെച്ച കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല; ഇറാന് നയതന്ത്രത്തില്‍ അതൃപ്തി അറിയിച്ച് ട്രംപ്; ജര്‍മ്മനിയുമായുള്ള ബന്ധം വഷളാകുന്നു, യുഎസ് സൈനികരെ പിന്‍വലിക്കുന്നു





