തിരുവനന്തപുരം : പ്രകൃതിസ്നേഹികളുടെയും സാഹസിക സഞ്ചാരികളുടെയും പ്രിയപ്പെട്ട അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് 2026 ജനുവരി 14-ന് ആരംഭിക്കുന്നു.
ആമസോൺ കാട്ടിൽ മഹീന് എന്തുപറ്റി? 20 ദിവസത്തെ സാഹസിക യാത്രയ്ക്കിടെ ട്രാവൽ വ്ലോഗറെ കാണാതായതായി സൂചന
ഈ വര്‍ഷം ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെയാണ് ട്രെക്കിംഗ് നടക്കുക. ഓണ്‍ലൈന്‍ ബുക്കിംഗ് രണ്ട് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്: ഒന്നാം ഘട്ടം: ജനുവരി 14 മുതല്‍ 31 വരെയ. ഇതിനായി ജനുവരി ആദ്യവാരം ബുക്കിംഗ് ആരംഭിക്കും.
രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍ 11 വരെ ഇതിനായി ജനുവരി മൂന്നാം വാരത്തില്‍ ബുക്കിംഗ് ചെയ്യാം. ഒരാള്‍ക്ക് ആകെ 3000 രൂപയാണ് ഫീസ്. (ട്രെക്കിംഗ് ഫീസ്: 2420 രൂപ + ഇക്കോസിസ്റ്റം മാനേജ്മെന്റ് സ്പെഷ്യല്‍ ഫീസ്: 580 രൂപ).യാത്രയ്ക്ക് മുന്‍പുള്ള ഏഴ് ദിവസത്തിനുള്ളില്‍ ഒരു രജിസ്റ്റേര്‍ഡ് മോഡേണ്‍ മെഡിസിന് ഡോക്ടറില്‍ നിന്ന് ലഭിച്ച മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈവശം വെക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







