ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കുടിവെള്ളത്തില്‍ ടോയ്ലറ്റ് മാലിന്യം കലര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 10 ആയി ഉയര്‍ന്നു. ബിജെപി ഭരിക്കുന്ന ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഗുരുതരമായ അനാസ്ഥയാണ് ഈ വന്‍ ദുരന്തത്തിന് വഴിവെച്ചതെന്ന ആരോപണവുമായി സ്വന്തം പാര്‍ട്ടിയിലെ കൗണ്‍സിലര്‍ തന്നെ രംഗത്തെത്തിയത് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ബിജെപി കൗണ്‍സിലറായ കമല്‍ വഗേല രണ്ട് വര്‍ഷം മുന്‍പേ പൈപ്പ് ലൈനുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി നല്‍കിയിരുന്നു.ഭഗീരത്പുരയിലെ പഴകിയ പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്തെഴുതിയിരുന്നു. പൈപ്പുകള്‍ മാറ്റാന്‍ ഏകദേശം 2.3 കോടി രൂപയാണ് ആവശ്യമായിരുന്നത്.ഉദ്യോഗസ്ഥര്‍ ടെന്‍ഡര്‍ നടപടികളില്‍ കാലതാമസം വരുത്തിയതാണ് ദുരന്തത്തിന് കാരണമായതെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വഗേല ആരോപിക്കുന്നു.
സംഭവത്തില്‍ ഇതുവരെ 10 പേര് മരണപ്പെട്ടു. ഇതില്‍ 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.201 പേര് ഇപ്പോഴും ആശുപത്രിയിലാണ്. ഇതില്‍ 32 പേരുടെ നില അതീവ ഗുരുതരമായതിനാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.പ്രദേശവാസികളോട് പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്നും ടാങ്കര്‍ വെള്ളം മാത്രം ഉപയോഗിക്കണമെന്നും നിര്‍ദ്ദേശം നല്കി.
ഹരീഷ് റാണ വിടവാങ്ങി; സുപ്രീം കോടതി ദയാമരണത്തിന് അനുമതി നല്‍കിയതിന് രാജ്യത്തെ ആദ്യദയാവധം നടപ്പായി
കൗണ്‍സിലറുടെ പരാതിയെത്തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.ഐഎംസി കമ്മീഷണറെ സ്ഥാനത്ത് നിന്ന് നീക്കി.അഡീഷണല്‍ കമ്മീഷണറെ സസ്പെന്‍ഡ് ചെയ്തു.ജലവിതരണ വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പ്രദീപ് നിഗമിനെയും മാറ്റി.


ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ: സ്ത്രീപ്രവേശനം മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണം’





